കാസര്‍കോട് പി ബാലകൃഷ്ണന്‍നായരും സി കെ സുനില്‍കുമാര്‍ ബേക്കലിലും ബാലകൃഷ്ണന് വി
കാഞ്ഞങ്ങാട്ടും ഡിവൈഎസ്പിമാരായി ചുമതലയേല്‍ക്കും
കാസർകോട്: ഏറെ വൈകിയാണെങ്കിലും ഡിവൈഎസ്പി മാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.
കണ്ണൂർ എ സി പി, പി ബാലകൃഷ്ണൻ നായർ കാസർകോട് സബ്ഡിവിഷനിൽ ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പി യായി തിരിച്ചെത്തും. കോഴിക്കോട് റേഞ്ച് ഡിവൈഎസ്പി സി കെ സുനിൽ കുമാർ ബേക്കൽ സബ് ഡിവിഷനിലും
വി. ബാലകൃഷ്ണൻ കാഞ്ഞങ്ങാട്ടും ഡിവൈഎസ്പിമാരായി ചുമതലയേൽക്കും
യു. പ്രേമൻ കാസർകോട് ക്രൈം റെക്കോർഡ് ബ്യൂറോ ഡി വൈ എസ്പിയായും സുധാകരൻ പി കെ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായും വിശ്വംഭരൻ നായർ പി കെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയും ചുമതലയേൽക്കും.