തടവുകാരുടെ പെണ്മക്കളുടെ വിവാഹ ധനസഹായ പദ്ധതിയിലേക്കുമുള്ള അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്:വിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 2021-22 സാമ്പത്തിക വർഷത്തെ പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായി തടവുകാരുടെ പെൺമക്കളുടെ വിവാഹ ധനസഹായ പദ്ധതിയിലേക്കുമുള്ള അപേക്ഷ ക്ഷണിച്ചു. വിവാഹം നടന്ന പെൺകുട്ടിയുടെ പിതാവ്/മാതാവ് രണ്ട് വർഷമോ അതിലധികമോ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ച് വരുന്നവർ ആയിരിക്കണം. അപേക്ഷകന്റെ കുടുംബം മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവർ ആയിരിക്കണം. വിവാഹം നടന്ന് ആറ് മാസത്തിന് ശേഷവും ഒരു വർഷത്തിനുള്ളിലും അപേക്ഷിച്ചിരിക്കണം. അപേക്ഷാഫോം കാസർകോട് സിവിൽ സ്റ്റേഷനിൽ ഡി ബ്ലോക്ക് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിലും www.sjd.kerala.gov.in എന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയ്യതി ജൂലൈ 15 വെകീട്ട് നാല് മണി. ഫോൺ: 04994-255 366, 8589019509