കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഐക്യ ട്രേഡ് യൂണിയൻ ധർണ്ണ നടത്തി
കാഞ്ഞങ്ങാട്:കാർഷിക ഉത്പന്നങ്ങൾ കുത്തക വത്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയം തിരിഞ്ഞുക പെട്രോൾ ഡീസൽ വില വർദ്ധനവ് യുദ്ധകാലാ അടിസ്ഥാനത്തിൽ കുറക്കുക. കോവി ഡിന്റെ മറവിൽ കാണിക്കുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കുക. എല്ലാ വിധ തൊഴിലാളി കൾക്കും പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഐക്യ ട്രേഡ് യൂണിയന്റെ നേത്രത്വ ത്തിൽ കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു. എസ്ടിയു ജില്ലാ കമ്മിറ്റി അംഗം കരീം കുശാൽനഗർ സ്വാഗതം പറഞ്ഞു. സി. ഐ ടി യു സമസ്ഥാന നേതാവ് കാറ്റആടി കുമാരൻ അധ്യക്ഷധ വഹിച്ചു. എ. ഐ ടി യു സി നേതാവ് കെ. വി കൃഷ്ണൻ ഉത്ഘാടനം ചെയ്തു. ബാലകൃഷ്ണൻ (ഐ എൻ ടി യു സി ), അമ്പാടി(സി ഐ ടി യു), മുഹമ്മദ്കുഞ്ഞിക കളിയങ്കാൽ(എസ് ടി യു .),രാജു(ജെഡിഎസ്),പ്രസാദ് (എച്ച്എംഎസ് ),ദാമോദരൻ, പ്രസന്ന കുമാരി,ബാബു രാജ്, ദാമോദരൻ, എം. ആർ ദിനേശൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.