കണ്ണൂർ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ലാപ്ടോപ്പ് മോഷണം: പിടിയിലായത് ഉന്നത ബിരുദധാരിയായ അന്തർസംസ്ഥാന മോഷ്ടാവ്
പരിയാരം :മോഷണത്തിന് ജയിലിൽ കിടക്കും, ജയിലിലിൽ നിന്നിറങ്ങിയാൽ വീണ്ടും മോഷണം. ഉന്നത വിദ്യാഭ്യാസമുള്ള മോഷ്ടാവിനെ പരി യായം പോലീസ് കുടുക്കിയത് ഇങ്ങനെ’
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ നിന്നും വനിതാ ഡോക്ടറുടെ
ലാപ് ടോപ്പ് മോഷ്ടിച്ച കേസിലാണ് അന്തർസംസ്ഥാന കവർച്ചക്കാരനായ പ്രതി
പിടിയിലാവുന്നത്.
തമിഴ് നാട് സേലം തിരുവാരൂർ വേളാങ്കുഴി റോഡ് പുളിവാലം സ്വദേശി തമിഴ് ശെൽവ (25) നെ യാണ് കണ്ണൂർ ജില്ലാ പോലീസ് മേധാവി യുടെ നിർദേശപ്രകാരം പയ്യന്നൂർ ഡിവൈഎസ്പി, കെ.ഇ പ്രേമ ചന്ദ്രന്റെ നേതൃത്വത്തിൽ പരിയാരം ഇൻസ്പെക്ടർ എം.ജെ .ജി ജോ പ്രിൻസിപ്പൽ എസ്.ഐ. എസ്.ശ്രീജിത്, എസ്.ഐ. ശശി. എ.എസ്.ഐ. എ.ജി. അബ്ദുൾ റൗഫ്, സീനിയർ സിവിൽ പോ ലീസ് ഓഫീസർമാരായ നൗഫൽ, പ്രമോദ് , സി പി ഒ മനോജ് എന്നി വരടങ്ങിയ സംഘം സേലത്ത് നിന്നും പിടികൂടിയത്.
ഇക്കഴിഞ്ഞ മെയ് ഇരുപത്തിയെട്ടിനും മുപ്പത്തിയൊന്നിനു നുമി ടയിലാണ് മെഡിക്കൽ കോ ളേജിലെ മൂന്നാം വർഷ സൈ ക്യാ ട്രിക് വിദ്യാർത്ഥിനിയായ എ.ആർ അശ്വതിയുടെ ലാപ് ടോപ്പ് ഹോ
സ്റ്റൽ മുറിയിൽ നിന്നും മോഷണം പോയത്.
നാട്ടിൽ നിന്നും തിരിച്ചെത്തി യപ്പോൾ മുറിയിൽ ലാപ് ടോപ്പ് കാണാത്തതിനെ തുടർന്ന് ജൂൺ പന്ത്രണ്ടിന് പരിയാരം പോ ലീ സിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷ ണത്തിൽ കെട്ടിടത്തിലെ നിരീ ക്ഷണ ക്യാമറ ദൃശ്യത്തിൽ നി ന്നും പ്രതിയുടെ ദൃശ്യം കണ്ടെ ത്തി. ഹരിയാന സ്വദേശിയായ കണ്ണന്റെ യും തമിഴ് നാട് സ്വദേ ശിയായ മാതാവിനൊപ്പം താമസിക്കുന്നതിനിടെ സാമ്പത്തിക ശാസ്ത്രത്തി ൽ ബിരുദധാരിയായ പ്രതി ഫരീദബാദ് സ്വദേശിയായ സുഹൃത്തിന്റെ സഹാ യത്തോടെ വ്യാജ ഐ. ഡി. കാർഡുണ്ടാക്കി. മെഡിക്കൽ കോളേജുകളിലും ആശുപത്രി കളിലും ചെന്ന് ഉന്നതബന്ധം സ്ഥാപിക്കാൻ ശ്രമിക്കു ന്നതിന്റെ മറവിലാണ് മോഷണം.
ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കുന്ന പ്രതി ഇക്കാല യളവിൽ അഞ്ഞൂറോളം ലാപ് ടോപ്പുകൾ കവർച്ച നടത്തിയ താ യി പോലീസ് പറഞ്ഞു. പരിയാര ത്ത് മോഷണം നടത്തിയ ശേഷം അഞ്ചരക്കണ്ടി മെഡിക്കൽ കോളേ ജിലും ശ്രമം നടത്തി. മോഷ്ടിച്ച ലാപ് ടോപ്പ് സേലത്ത് വില്പന നടത്തിയത് പോലീസ് കണ്ടെ ത്തിയിട്ടുണ്ട്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷം തൊണ്ടി മുതൽ പോലീസ് കസ്റ്റഡി യിലെടുക്കും. ഇക്കഴിഞ്ഞ ജനു വരിയിൽ മോഷണ കുറ്റത്തിന് ഇയാളെ ഗുജറാത്ത് രാംനഗർ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ജയിലിൽ നിന്നിറങ്ങി വീണ്ടും മോ
ഷണം പതിവാക്കി. ഇന്ത്യ യിലു ടനീളം മോഷണ പരമ്പര നടത്തിയ പ്രതിയാണ് പരിയാരം പോലീ സിന്റെ പിടി യിലായത്. അറസ്റ്റി ലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി’