അച്ഛാദിന്‍ വികസനം തുലയട്ടെ, പട്രോള്‍ വിലവര്‍ദ്ധനവ് പിഡിപി പ്രതിഷേധം 30-ാം തീയ്യതി
കാസര്‍കോട്:
പെട്രോള്‍ വില സെഞ്ച്വറി കടത്തിയ മോഡിയന്‍ അച്ഛാദിന്‍ വികസനം തുലയട്ടെ, പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് പിഡിപി സംസ്ഥാന വ്യാപകമായി ജൂണ്‍ 30 തിന് മണ്ഡലം ആസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കാസര്‍കോട് ജില്ലയിലെ പ്രതിഷേധം നടക്കുമെന്ന് പിഡിപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സുബൈര്‍ പടുപ്പും സെക്രട്ടറി ഷാഫി ഹാജി അഡൂരും അറിയിച്ചു.
മഞ്ചേശ്വരം മണ്ഡലം സമരം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി മുഹമ്മദ് ഉപ്പള ഉദ്ഘാടനം ചെയ്യും. കാസര്‍കോട് മണ്ഡലം സമരം ജില്ലാ ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉദുമ മണ്ഡലം സമരം ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി സുഹ്രി ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് മണ്ഡലം സമരം ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി കളനാട് ഉദ്ഘാടനം ചെയ്യും. പിഡിപി നേതാക്കളായ അജിത് കുമാര്‍ ആസാദ്, എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍, ഗോപി കുതിരക്കല്, സുബൈര്‍ പടുപ്പ്, ഷാഫി ഹാജി അഡൂര്‍, യൂനുസ് തളങ്കര, മുഹമ്മദ് സഖാഫ് തങ്ങള്‍, മൊയ്തു ഹദാദ് ബേക്കല്‍, റഷീദ് മുട്ടുന്തല, ജാസി പൊസോട്ട്, ഉബൈദ് മുട്ടുന്തല, അബ്ദുല്‍ റഹ്മാന് പുത്തിഗെ തുടങ്ങിയ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.