ഐ ടി നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്സാപ്പ് നിരോധിക്കണം ; ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: കേന്ദ്ര ഐടി നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്സാപ് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഹര്‍ജിക്കു പ്രസക്തിയില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ നടപടി. ഹര്‍ജിയിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
ഇടുക്കി കുമളി സ്വദേശിയായ ഓമനക്കുട്ടന് എന്നയാളാണ് വാട്സാപ് വിലക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്സാപ് കമ്പനിക്കു നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. വ്യക്തികളുടെ സ്വകാര്യതയിലേക്ക് ആപ് കടന്നു കയറുന്നെന്നും ഹര്ജിക്കാരന് ആരോപിച്ചു.