വിവിധ ആവശ്യങ്ങളുന്നയിച്ച് കെ എസ് വൈ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ശുപത്രിക്ക് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അനധികൃത നിയമനം റദ്ദ് ചെയ്യുക, പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാരുടെ നിയമനം റദ്ദ് ചെയ്യുക, വേട്ടക്കാർക്ക് സംരക്ഷണം നൽകുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് വൈ എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ജില്ലാ ശുപത്രിക്ക് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. ധർണ്ണ സമരം സി.എം.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി.സുകുമാരൻ ഉത്ഘാടനം ചെയ്തു. കെ എസ് വൈ എഫ് ജില്ലാ പ്രസിഡണ്ട് സനോജ് അധ്യക്ഷത വഹിച്ചു. സിഎംപി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വി. ഉമേശൻ,കെ എസ് വൈ എഫ് ജില്ലാ സെക്രട്ടറി ടി.കെ വിനോദ്, കെ. ശ്രീജ, നിവേദ് എന്നിവർ സംസാരിച്ചു