നാടിനെ നടുക്കി തുടരെ നാല് മരണങ്ങൾ. മഞ്ഞംപാറ തേങ്ങുന്നു…
മരണം ഭൂമിയിൽ ജനിച്ചവൻ്റെ കൂടെ പിറപ്പാണ്. മരണത്തെ തടുക്കാൻ ശ്രമിച്ചവരാരുമില്ല. ശ്രമം നിരാശയുമായിരിക്കും ഫലം. പക്ഷേ എന്നാലും ചില മരണങ്ങൾ മനുഷ്യന് ഒരു പാട് പാഠങ്ങൾ നൽകിയും അഗാഥ ചിന്തയിലേക്ക് ഊളിയിട്ടുമാണ് കടന്നു പോകുന്നത്. അതും എല്ലാവർക്കും വേണ്ടപ്പെട്ടവരും ജീവിത കാലത്ത് നൻമകൾ ഭൂമിയുടെ മുകളിൽ വിതറിയവരുമാകുമ്പോൾ ആ മരണം വിശ്വസിക്കാനും ഉൾക്കൊള്ളാനും അൽപം സമയമെടുത്തേക്കും എന്ന് മാത്രം. മഞ്ഞം പാറ തേങ്ങുകയാണ് .ഈ കൊച്ചുഗ്രാമത്തെ ഈറണണിയിച്ചു കൊണ്ട് ഈ ആഴ്ചയിൽ നമ്മെ വിട്ടുപിരിഞ്ഞു പോയത് നാല് പ്രമുഖ വ്യക്തിത്വങ്ങളാണ്.ഈ നാടിൻ്റെ ഓരോ മണൽത്തരിയും തേങ്ങുന്നുണ്ടാകും. നാടിൻ്റെ സാമൂഹിക, രാഷ്ടിയ, സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന മൂസാൻച്ച എന്ന വ്യക്തിയുടെ മരണമാണ് ഈ ആഴ്ചയുടെ തുടക്കത്തിൽ മഞ്ഞം പാറയെ നടുക്കിയത് .നാട്ടുകാർക്കെന്നും പ്രിയപ്പെട്ടവരായിരുന്ന മൂസാൻച്ചയുടെ മരണം ആകസ്മികമായിരുന്നു. തൊട്ടുപിന്നാലെ നാട്ടുകാരിൽ ഭൂരിഭാഗം ആളുകളുടെയും ഗുരുവും ആത്മീയ വഴികാട്ടിയും നിരവധി പ്രമുഖ മഹല്ലുകളിൽ മുഅദ്ദിനുമായിരുന്ന മുഹമ്മദ് കുഞ്ഞി മുക്രി എന്ന പ്രമുഖ വ്യക്തിത്വത്തിൻ്റെ മരണമാണ് നാട്ടുകാർ കേൾക്കുന്നത്. സൗമ്യ ജീവിതം കൊണ്ട് വഴികാട്ടിയ മുക്രി ഉസ്താദിൻ്റെ വിടവാങ്ങൽ നാടിന് എന്നും ഒരു വിടവ് തന്നെയായി ബാക്കി നിൽക്കും. സുന്നീ പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്തു പിടിച്ച ഭീഷണിയും എതിർപ്പുകളും സഹിച്ച് പ്രവർത്തകർക്ക് ഊർജ്വസ്വല ത നൽകി മുന്നോട്ട് നയിച്ച് സംഘടനാ പ്രവർത്തകർക്ക് ആവേശമായിരുന്ന മുഹമ്മദ് (ഉപ്പിയ) എന്ന വ്യക്തിയുടെ മരണം മൂന്നാമത് നാടിനെ കണ്ണീരിലാഴ്ത്തി. നാട്ടിലെ നാലാമത്തെ മരണ വാർത്ത പ്രമുഖ കർഷകനും എല്ലാവർക്കും പ്രിയപ്പെട്ടവരമായിരുന്ന മുഹമ്മദ്ച്ചയുടെതായിരുന്നു. കൃഷി ജീവിത ഹോബിയായി കൊണ്ട് നടന്ന് കാർഷിക രംഗത്ത് ചരിതം വിതച്ച മുഹമ്മദ്ച്ചയുടെ മരണം ഈ നാടിന് കാർഷിക മേഖലയിലെ ഒരു നെടും തൂണിൻ്റെ നഷ്ടമാണ് വരുത്തിവെച്ചത് . ” എല്ലാ ശരീരവും മരണത്തെ രുചിക്കും” എന്ന തിരുവചനം നമുക്ക് സമാധാനത്തിനുള്ള വക നൽകുന്നു.
അല്ലാഹു ഈ നാല് നാടിൻ്റെ നെടും തൂണുകൾക്കും മഗ്ഫിറത്തും മർഹ മത്തും നൽകി അനുഗ്രഹിക്കട്ടെ
ഖബ്റ് വിശാലത നൽകുമാറാകട്ടെ
സ്വർഗ്ഗത്തിൻ്റെ ഹബീബിൻ്റെ കൂടെ നമുക്കും അവർക്കും ഇടം നൽകട്ടെ ആമീൻ
രചനാ : ഹനീഫ് മഞ്ഞം പാറ