കുന്നിൽ നിന്ന് വീണ് കിടപ്പിലായ
വീട്ടമ്മയ്ക്ക് ചക്ര കസേര നൽകി
പാലക്കുന്ന്: കുന്നിൽ നിന്ന് വീണ് അവശയായി കിടപ്പിലായ കുണ്ടങ്കുഴി വാവടുക്കത്തെ മധ്യവയസ്ക്കയ്ക്ക് ചക്രകസേര നൽകി. വീട്ടമ്മയുടെ ദുരവസ്ഥ അറിയിച്ച സാമൂഹിക പ്രവർത്തകന് റോവേഴ്സ് സ്കൗട്ട്സും റെയിൻജേഴ്സും ചേർന്ന് കസേര കൈമാറി. അജിത്, ഷിജിത്, അരുൺദാസ്, തങ്കമണി, രഞ്ജിനി എന്നിവർ സംബന്ധിച്ചു.