കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വീണ്ടും കവര്‍ച്ചാ പരമ്പര. ഏതാനുംദിവസം മുമ്പ് നഗരത്തിലെ രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നു അരലക്ഷത്തില്‍ പരം രൂപ മോഷ്ടിച്ച കേസില്‍ തുമ്പു കണ്ടെത്താനാകാതെ തുടരുന്നതിനിടയിലാണ് എം ജി റോഡില്‍ ഇന്നലെ രാത്രി മൂന്നു കടകളില്‍ കവര്‍ച്ച അരങ്ങേറിയത്. മീപ്പുഗുരിയിലെ സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്വാഗതേഷ് എന്റര്‍ പ്രൈസസിന്റെ ഓടിളക്കിയാണ് കവര്‍ച്ച നടത്തിയത്. അകത്തു കടന്ന മോഷ്ടാക്കള്‍ സ്ഥാപനത്തിനു അകത്തുള്ള മേശവലിപ്പ് കുത്തി തുറന്ന് 9,500 രൂപ കൈക്കലാക്കി. തൊട്ടടുത്തു തന്നെയുള്ള ഉദയകുമാറിന്റെ പ്ലാസ്റ്റിക് കടയിലും രവിയുടെ ഉടമസ്ഥതയിലുള്ള കനറാ ത്രഡ്സിലും കവര്‍ച്ചക്കാര്‍ ഓടിളക്കി അകത്തു കടന്നുവെങ്കിലും ഒന്നും നഷ്ടമായിട്ടില്ല.
രാത്രി നേരത്തു നഗരത്തിലെ തെരുവ് വിളക്കുകൾ കത്താറില്ല.ഇത് നന്നാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. ഇതിനിടയിലാണ് കവർച്ച ആവർത്തിക്കുന്നത്.