കാസര്‍കോട്: കഴിഞ്ഞദിവസം ഉളിയത്തടുക്ക പീഡനക്കേസില്‍ അറസ്റ്റിലായ അബ്ബാസ് ബ്ലാക്ക് മെയിലിന്റെ ഇരയായി മാറുകയായിരുന്നു എന്ന വാദമുയര്‍ത്തി പ്രതിയുടെ കുടുംബവും നാട്ടുകാരില്‍ ചിലരും രംഗത്ത്.
പീഡനത്തിനിരയായി എന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും ചിലര്‍ ആരോപണങ്ങൾ ഉന്നയിച്ചു .
നാട്ടുകാരിൽ ചിലരും പ്രതിയുടെ കുടുംബവും പറയുന്നത് ഇങ്ങനെ …
മാതാപിതാക്കള്‍ സ്ഥിരമായി കുട്ടികളെ ഉപയോഗപ്പെടുത്തി ദയനീയത പറഞ്ഞു നാട്ടുകാരെ സമീപിച്ചിരുന്നതായും രാത്രികാലങ്ങളില്‍ കുട്ടികളെ തനിച്ചു ഭക്ഷണം വാങ്ങാനായി ഹോട്ടലിലേക്ക് വിട്ടിരുന്നതായും പറയുന്നു. ഗ്യാസ് ഇല്ലാത്തതുകൊണ്ടണ് ഭക്ഷണം ഹോട്ടലില്‍ നിന്ന് വാങ്ങേണ്ടി വരുന്നതെന്നും കുട്ടികള്‍ നാട്ടുകാരെ അറിയിച്ചിരുന്നു.
കുടുംബത്തിന്റെ ദയനീയത മനസ്സിലാക്കി നാട്ടുകാര്‍ ചിലര്‍ സഹായിക്കാനായി വീട് സന്ദര്ശിച്ചിരുന്നങ്കിലും കുട്ടികള്‍ പറയുന്നതുപോലെ അല്ലായിരുന്നു കാര്യങ്ങള്‍. ഗ്യാസ് സ്റ്റൗ അടക്കം മറ്റു സൗകര്യങ്ങള്‍ വീട്ടില്‍ ഉണ്ടെന്നിരിക്കെ വീട്ടുകാര്‍ ഭക്ഷണം പാകം ചെയ്യാത്തതുകൊണ്ടാണ് കുട്ടികള്‍ ഹോട്ടലില്‍ എത്തുന്നതെന്നും മനസ്സിലായി. കുട്ടികളെ രാത്രി വൈകി തനിച്ചു വിടരുതെന്ന് നാട്ടുകാര്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും പറയപ്പെടുന്നു .
ഇതിനിടയിലാണ് കുടുംബത്തിന്റെ ദയനീയത പറഞ്ഞു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അബ്ബാസിനെ സമീപിക്കുകയും മൂന്നോളം തവണ അബ്ബാസ് സഹായിക്കുകയും ചെയ്തതായാണ് വിവരം. എന്നാല്‍ വാടക വീടു മാറാനായി കുറച്ച് അധികമായി പണം സഹായിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നതായും കുടുംബം പറയുന്നു. എന്നാല്‍ അത്രയും പണം സഹായിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അബ്ബാസ് അറിയിച്ചതിനെ തുടര്‍ന്ന് എന്തെങ്കിലും ജോലി നല്കാന് സാധിക്കുമോയെന്ന് ചോദിച്ചപ്പോള്‍ മകന്റെ വീടുപണി നടക്കുന്നിടത്തേക്കുള്ള ജോലിക്കാര്‍ക്കുള്ള ഭക്ഷണം തന്റെ വീട്ടില്‍ നിന്നും അവിടം വരെ എത്തിക്കാന്‍ സാധിക്കുമെങ്കില്‍ ആയിക്കോളൂ എന്നുപറഞ്ഞ് ഇറങ്ങിയപ്പോള്‍ വീട് പണിയുന്ന സ്ഥലം അറിയില്ലെന്നും കാണിച്ച് നല്‍കണമെന്ന് ആവശ്യപെട്ട് പെണ്‍കുട്ടിയെ കൂടെ വിട്ടപ്പോള്‍ തനിച്ച് വേണ്ട സഹോദരനും കൂടെ പോരട്ടെയെന്ന് അബ്ബാസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുപേരെയും കൂടി വീടുപണി നടക്കുന്ന സ്ഥലത്തെത്തി.
ഇതിനിടയില്‍ അബ്ബാസിനെയും കുട്ടികളെയും പിന്തുടര്ന്ന് പ്രദേശവാസികള്‍ അല്ലാത്ത രണ്ടുപേര്‍
ജോലി സ്ഥലത്ത് എത്തിയതായും അബ്ബാസിനെ തടഞ്ഞ് ബഹളംവെച്ച് പണം ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും പണം നല്കാന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനേയും പോലീസിനേയും
വിവരം അറിയിക്കുകയിരുന്നു എന്നാണ് പ്രതിയുടെ കുടുംബം പറയുന്നത്. സംഭവ സമയത്ത് അബ്ബാസിന്റെ കയ്യില്‍ പണം ഉണ്ടായിരുന്നതായും തെറ്റു ചെയ്തിരുനെങ്ങില്‍ പണം നല്കി പ്രശ്നം ഒഴിവാക്കാന്‍ ശ്രമിക്കുമായിരുന്നു എന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത് . മാത്രമല്ലേ ഇവരെ തടഞ്ഞു നിർത്തിയവരെ പിനീട് കണ്ടിട്ടില്ലേ . ഇതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പെണ്‍കുട്ടിയും സഹോദരനും മാതാപിതാക്കളെയും വീണ്ടും ചോദ്യം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
അതേസമയം പീഡനവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ മൂന്ന് ഉളിയത്തടുക്ക പള്ളിക്കമ്മറ്റി പ്രസിഡന്റ് എന്ന വിവരണം ഉപോയോഗിച്ചത് ഒഴിവാക്കണ്ടിയിരുന്നു എന്നും നേരത്തെ സ്ഥാനം അലങ്കരിച്ചവര്‍ എന്തെങ്കിലും കൂറ്റകൃത്യങ്ങളില് ഏര്‍പ്പെട്ടാല്‍ അതിന്റെ പാപഭാരം ഏറ്റടുക്കവാന് സാധിക്കില്ലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു . പീഡന കേസുമായി ബന്ധപ്പട്ട് സമഗ്ര അന്വേഷണം ആവശ്യമാണെന്നും ചില സംശയങ്ങള്‍ സമൂഹത്തില്‍ തളം കെട്ടി നില്‍ക്കുന്നുണ്ടെന്നും ഇത് നിക്കാന്‍ പോലീസ് തയാറാകണമെന്നും നാട്ടുകാരിൽ ചിലർ ആവശ്യപ്പെട്ടു . മുസ്ലിം ലീഗ് അനുഭാവി എന്നതിലുപരി അബ്ബാസ് ഒരു ഭാരവാഹിത്വത്തില്‍ ഉള്‍പ്പെട്ട വ്യക്തിയല്ലെന്ന് മുസ്ലിം ലീഗ് ഉളിയത്തടുക്ക കമ്മിറ്റിയും വ്യക്തമാക്കി .