കാസർകോട്/ തളങ്കര: റെയിൽവേ പോർട്ടർ എൻ എം അബ്ദുൽ കാദറി (70)നെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽകണ്ടത്തി . കാസർകോട് തളങ്കര പടിഞ്ഞാറുള്ള വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചില പ്രയാസങ്ങൾ കാരണം ഒറ്റപ്പെട്ടായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിലത്തിയ ഇദ്ദേഹം ഭക്ഷണം കഴിച്ചു സ്വന്തം വീട്ടിലേക്ക് മടങ്ങി . തുടർന്നുള്ള രണ്ടു ദിവസം ജോലിക്കു ഹാജരാവാത്തതിനെ തുടർന്ന് ഫോൺ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല .
അയൽവാസിയെ സംഭവം അറിയിച്ചതിനെ തുടർന്ന് അബ്ദുൽ കാദറിന്റെ വീട്ടിലെത്തി വിളിച്ചു നോക്കിയെങ്കിലും മറുപടി ലഭിച്ചില്ല.വീട് പൂട്ടിയ നിലയിയിലുമായിരുന്നു , ഫോൺ വിളിച്ചപ്പോൾ മറുപടിയും കിട്ടിയില്ല.തുടർന്ന് ജനൽ തള്ളി തുറന്ന് നോക്കിയപോളാണ് തൂങ്ങിയ നിലയിൽ കണ്ടത്തിയത് . വിവരമറിഞ്ഞ് കാസർകോട് ടൌൺ പോലീസ് അഡി. എസ് ഐ ഷെയ്ഖ് അബ്ദുൽ റസാഖും സംഘവും എത്തി വാതിൽ തുറന്നപ്പോൾ രക്ത തുള്ളികൾ മുറിയിൽ ചില ഭാഗങ്ങളിൽ കണ്ടത്തിയതോടെ ആശങ്ക വർധിച്ചു .
മൃതദേഹം പോലീസ് പരിശോധിച്ചപ്പോൾ കയ്യിലെ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തി . മൃദേഹത്തിന് താഴ വിസർജ്യവും രക്തവും ഒഴുകിയ നിലയിലായിരുന്നു .
മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി .
ദീനാർ ഐക്യവേദി പ്രവർത്തകരായ ആൽഫാ നിസാർ, അമ്മി ,ഷംസു മക്ടെ, അനു മക്ടെയും സമൂഹ്യ പ്രവർത്തകരായ മഹമ്മൂദ് കോട്ട, ഫൈസൽ പടിഞ്ഞാർ, എം ആർ സി ഹാരിസ് ,അമ്മി മാസ്റ്റർ തുടങ്ങിയവർ ചേർന്ന് പോലീസ് സാന്നിധ്യത്തിൽ മൃതദേഹം കയർ മുറിച്ചു താഴെ ഇറക്കി . ഭാര്യ: റാബിയ, മക്കൾ :സുമയ്യ ഹസൈനാർ സൗദി, യൂസഫ് എറണാകുളം .