ചട്ടഞ്ചാല്‍ ടാറ്റാ ഗവ:ആശുപത്രിയില്‍ മാലിന്യ സംസ്കരണ പ്ലാന്റ്: ഒരുമാസത്തിനുള്ളില്‍
യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് സി എച്ച് കുഞ്ഞമ്പു എംഎല്‍എ
കാസര്‍കോട്:ചട്ടഞ്ചാല്‍ ടാറ്റാ ട്രസ്റ്റ് ഗവ:ആശുപത്രിയില്‍ ഒരുമാസത്തിനുള്ളില്‍ മാലിന്യ സംസ്കരണ പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് സി എച്ച് കുഞ്ഞമ്പുഎംഎല്‍എ.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ;
ട്ടഞ്ചാല്‍ ടാറ്റാ ട്രസ്റ്റ് ഗവ:ആശുപത്രിയിലെ മലിന ജലവുമായി ബന്ധപ്പെട്ട വിഷയം നിങ്ങളില്‍ പലരും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന് ശ്വാശ്വത പരിഹാരം അടിയന്തിരമായി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബഹു: ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നു. മലിനജലം ഒഴിവാക്കുന്നതിന് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിക്കുകയെന്നതാണ് ഏക മാര്‍ഗ്ഗം. ഇതിന് തുക കാസര്‍കോട് ഡവലപ്മെന്റ് പാക്കേജില്‍ (കെ.ഡി.പി) ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആയതു പ്രകാരം അടിയന്തിരമായി ഭരണാനുമതി നല്‍കുന്നതിന് ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും എസ്.ടി.പി ചെയ്യുന്ന എറണാകുളം പെന്റഗണ്‍ തുടങ്ങി മൂന്ന് കമ്പനികളോട് ഡി.പി.ആര് തയ്യാറാക്കി നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. സമയ ബന്ധിതമായി നിര്‍ദ്ദേശം നല്‍കുക വഴി ചട്ടഞ്ചാല്‍ ടാറ്റാ ട്രസ്റ്റ് ഗവ: ആശുപത്രിയില്‍ എസ്.ടി.പി ഒരുമാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് .എത്രയും പെട്ടെന്ന് തന്നെ പണികള്‍ ആരംഭിക്കാനും പൂര്‍ത്തീകരിക്കാനും ഉള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്