കാസർകോട് നഗരം അണുനശീകരണം നടത്തി സേവാഭാരതി
കാസര്‍കോട്; സേവാ ഭാരതി സന്നദ്ധ പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ അണുനശീകരണം നടത്തി .ഞായറാഴ്ച്ച രാവിലെ എട്ട് മണിയോടെ പുതിയ ബസ്സ്സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച അണുനശീകരണ പ്രവര്‍ത്തനം എല്ലാ ഞായറാഴ്ച്ചകളിലും തുടരാനാണ് സേവാ ഭാരതി സന്നദ്ധ പ്രവര്‍ത്തകരുടെ തീരുമാനം. തുറന്നിരിക്കുന്ന പാതയോരത്തും തുറന്നിരിക്കുന്ന കടകളും കയറിഇറങ്ങിയാണ് അണുനശീകരണലായിനി തെളിയിക്കുന്നത് .ജയകുമാര്‍ രാഹുല്‍ രവി വൈശാഖ് പ്രശാന്ത് എന്നിവരണ്ടങ്ങിയ സംഘമാണ് സേവനപ്രവര്‍ത്തനത്തില്‍ രംഗത്തിറങ്ങിയിട്ടുള്ളത്.