മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു
കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയെ ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം.
കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. 12 വയസ്സുള്ള മകൾ ഷംനയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍ അകത്തെ മുറിയിൽ നിന്നും കണ്ടെത്തി. കുട്ടിയെ എം.എം.ടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ലൈജീനയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ് സും സ്ഥലത്തെത്തി. ലൈജീന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ലൈജീനയും മകളും വീട്ടില്‍ തനിച്ചായിരുന്നു താമസം. ഭര്‍ത്താവ് വിദേശത്താണ്.