സ്മാർട്ട് ഫോൺ ചലഞ്ച് നീലേശ്വരം ഏരിയതല ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട്: ഓൺലൈൻ വിദ്യാഭ്യാസം വെല്ലുവിളിയാകുന്നവർക്ക് സ്മാർട്ട് ഫോൺ, ടാബ് എന്നിവ വാങ്ങുന്നതിനായ എസ് എഫ് ഐ ഏറ്റെടുത്ത സ്മാർട്ട് ഫോൺ -ടാബ് ചലഞ്ച് നീലേശ്വരം ഏരിയ തല ഉദ്ഘാടനം ബിരിക്കുളം ലോക്കൽ കമ്മിറ്റി ശേഖരിച്ച ഫോൺ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി എസ് എഫ് ഐ നീലേശ്വരം ഏരിയ സെക്രട്ടറി സച്ചിൻ ചായ്യോത്ത് നിന്നും സ്മാർട്ട് ഫോൺ ഏറ്റുവാങ്ങി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. ചന്ദ്രൻ, സി പി എം ബിരിക്കുളം ലോക്കൽ സെക്രട്ടറി വി മോഹനൻ,എസ് എഫ് ഐ നീലേശ്വരം ഏരിയ പ്രസിഡൻ്റ് നിഖിൽ, ഏരിയ സെക്രട്ടറിയേറ്റ് മെമ്പർ അശ്വിൻ, എസ് എഫ് ഐ ബിരിക്കുളം ലോക്കൽ സെക്രട്ടറി അശ്വജിത്ത് എന്നിവർ പങ്കെടുത്തു.