ചെറുകുന്നു ഒതയമ്മാടം സ്വദേശിയായ അനൂപ് നവമാധ്യമങ്ങളിലൂടെ ലക്ഷ്യമിട്ടത് വിവാഹിതരായ സ്ത്രീകളെ, പ്രതിയുടെ ചൂഷണത്തിനു വിധേയയായിട്ടുണ്ടെങ്കില്‍ അറിയിക്കണെമെന്ന് പോലീസ്
കണ്ണപുരം: വിവാഹിതരായ സ്ത്രീകളെ നവമാധ്യമങ്ങളിലൂടെ ചതിയില്‍ വീഴ്ത്തി പണം തട്ടുന്ന യുവാവ് പിടിയില്‍ . കണ്ണപുരം പോലീസ് സ്റ്റേഷന് പരിധിയിലെ ചെറുകുന്നു ഒതയമ്മാടം സ്വദേശിയായ അനൂപ് (37) നെയാണ് കണ്ണൂര്‍ എ സി പി പി. ബാലകൃഷ്ണന് നായരുടെ നിര്‍േദശ പ്രകാരം കണ്ണപുരം ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് സുകുമാരന്‍ അറസ്റ്റ് ചെയ്തത് .
ഫേസ്ബുക്ക് വാട്സ്ആപ്പ് വഴി യുവതികളുമായി സൗഹൃദബന്ധം സ്ഥാപിക്കുകയാണ് അനൂപ് ആദ്യം ചെയുന്നത് . തുടര്‍ന്ന് സമകാലിക വിഷയങ്ങള്‍ കലര്‍ത്തിയുള്ള എഴുത്തുകളും വോയ്സുകളും പ്രതി യുവതികള്‍ക്ക് അയച്ചു നല്‍കും .മാന്യമായ ഇടപെടല്‍ വഴി പിനീട് സൗഹൃദബന്ധം ഊട്ടി ഉറപ്പിക്കും.വളരെ ക്ഷമാപൂര്‍വമാണ് ഓരോ നീക്കങ്ങളും നടത്തുന്നത്.ഇതിനിടയില്‍ ഫോണ്‍ നമ്പറും ഫോട്ടോകളുമൊക്കെ കൈക്കലാക്കും.യുവതികളുടെ കുടുംബ പശ്ചാത്തലവും കൃത്യമായി മനസിലാക്കി കഴിഞ്ഞാല്‍ പ്രതി ഭീഷണിയുമായി രംഗത്തുവരും . യുവതിയുമായി നടത്തിയ ചാറ്റും വോയ്സുകളും ഭര്‍ത്താവിനു അയച്ചു നല്‍കുമെന്നും നവമാദ്യമങ്ങളിലൂടെ പുറത്തുവിടുമെന്നണ് ഭീഷണി .അതെല്ലങ്കില്‍ പണം നല്‍കണം എന്നാണ് പ്രതി ആവശ്യപെടുന്നത്.കണ്ണപുരം സ്വദേശിനിയായ ഒരു യുവതി കണ്ണൂര്‍എ സി പി പി. ബാലകൃഷ്ണന് നായര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തു വന്നത് .
പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോളാണ് പോലീസ് ശരിക്കും ഞെട്ടിയത് ഇത്ര വിദഗ്ദ്ധമായി ക്ഷമാപൂര്‍വം യുവതികളെ കെണിയില്‍ വീഴ്ത്തുന്ന പ്രതി ഒരേ സമയം തന്നെ നിരവധി യുവതികളുമായി ചാറ്റിങ് നടത്തിവരുന്നു. പല സ്ത്രീകളുടെയും ഫോട്ടോകള്‍ ഇയാള്‍ കൈകാല്കിയിട്ടുണ്ട് . ഏതെങ്കിലും സ്ത്രീകള്‍ പ്രതിയുടെ ചൂഷണത്തിനു വിധേയയായിട്ടുണ്ടെങ്കില്‍ കണ്ണപുരം പോലീസ് സ്റ്റേഷനിലോ കണ്ണൂര്‍ എ സി പി യെയോ വിവരം അറിയിക്കണമെന്നു എ സി പി പി. ബാലകൃഷ്ണന് നായര്‍ അറിയിച്ചു.