ഫേസ്ബുക്ക് വഴി പ്രണയിച്ച ഇന്ത്യക്കാരനെ വിവാഹം കഴിക്കണം : കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി
പാക് യുവതി
അമൃത്സര്‍ : സോഷ്യല്‍ മീഡിയ വഴി പ്രണയിച്ച ഇന്ത്യക്കാരനെ വിവാഹം കഴിക്കാന്‍ അനുമതി തേടി പാക് യുവതി . കറാച്ചി സ്വദേശിനിയായ സുമന് റാന്തിലാലാണ് ഫേസ്ബുക്ക് വഴി പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ ഇന്ത്യയിലേക്കെത്താന്‍ അനുമതി തേടിയിരിക്കുന്നത് .
അദ്ധ്യാപികയായ സുമന് ഗുരുദാസ്പൂര്‍ ജില്ലയിലെ ശ്രീ ഹര്‍ഗോബിന്ദ്പൂര്‍ നിവാസിയായ അമിത്തിനെ 2019 ല്‍ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത് . തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും , വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു .
പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ യാത്രായ്ക്കായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു എന്നാല്‍ കൊറോണ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും വിസ നിഷേധിച്ചതായും സുമന് പറഞ്ഞു. ഒന്നര വര്‍ഷമായി താന്‍ ഇന്ത്യയിലേക്കെത്താന്‍ കാത്തിരിക്കുകയാണെന്നും സുമന് പറയുന്നു .
അതിര്‍ത്തി കടക്കാന്‍ പ്രത്യേക അനുമതി നല്കി , അനുകമ്പ കാട്ടണമെന്നും സുമന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. യാത്രാവിലക്ക് നീക്കാന്‍ ഇതുപോലെ വെറെയും ദമ്പതിമാര്‍ കാത്തിരിക്കുന്നുണ്ട് . ഗുരുദാസ്പൂര്‍ ജില്ലയിലെ ഖാദിയാനില്‍ നിന്നുള്ള യുവാവിനെ വിവാഹം കഴിച്ച പാക് സ്വദേശിനിയായ ഫൂഫൂറയും കേന്ദ്രസര്‍ക്കാരിന്റെ അനുകമ്പയ്ക്കായി കാത്തിരിക്കുകയാണ് .