അജാനൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു
അജാനൂർ : അജാനൂർ ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് മുട്ടുന്തല കോവിഡ് – 19 രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് കണ്ടയിൻമെന്റ് സോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിൽ 49 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സമ്പർക്കപ്പട്ടികയിൽ 84 ആളുകളും ഉണ്ട് . ഇത് ഇനിയും കോവി ഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായേക്കും. ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ജാഗ്രത സമിതി തീരുമാനിച്ചു. വാർഡിലെ റോഡുകൾ അടച്ചിടും. കടകൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. ആളുകൾ കൂട്ടംകൂടി നിൽക്കരുത്. കളികളിലോ മറ്റു വിനോദങ്ങളിലോ ഏർപ്പെടാൻ പാടില്ല. മരണാനന്തര ചടങ്ങുകളും കല്യാണം ഉൾപ്പെടെയുള്ള മറ്റ് പരിപാടികളിലും പരമാവധി 20 ആളുകൾ മാത്രമേ പാടുള്ളു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. ജാഗ്രതാ സമിതി യോഗത്തിൽ വാർഡ് മെമ്പർ ഇബ്രാഹിം ആവിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് , കാഞ്ഞങ്ങാട് എസ് ഐ വിജേഷ്, ഹെൽത്ത് ഇൻപെക്ടർ രമേശൻ , മാഷ് ഡ്യൂട്ടി കോർഡിനേറ്റർ പി ബിന്ദു ടീച്ചർ, നോഡൽ ഓഫീസർമാരായ ലതിക ടീച്ചർ , സീജ ടീച്ചർ, കാറ്റാടി കുമാരൻ , സി എച്ച് ബാബു, വിനിത് കൊളവയൽ, ഉസ്മാൻ കൊത്തിക്കാൽ , സുഭാഷ് കാറ്റാടി, ജനമൈത്രി പൊലീസ് ഓഫീസർ നാരായണൻ , എന്നിവർ സംസാരിച്ചു. ജെപിഎച്ച്എൻ രസീന സ്വാഗതം പറഞ്ഞു.