ആറങ്ങാടി എസ്.വൈ,എസ്, സമസ്ത 95 മത് സ്ഥാപക ദിനം ആചരിച്ചു.
കാഞ്ഞങ്ങാട്: സമസ്ത 95 മത് സ്ഥാപക ദിനം ആചരിച്ചു.ആറങ്ങാടി എസ്.വൈ,എസ്, നൂർ ഉൽ ഉദാ മദ്രസ മുഅല്ലിമ്മങ്ങൾ സംയുക്തമായി ചേർന്ന് സമസ്ത സ്ഥാപക ദിനം ആചരിച്ചു. കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ ലളിതമായ ചടങ്ങിൽ കാഞ്ഞങ്ങാട് മുനിസിപ്പൽ കെ.എം.സി.സി. ട്രഷറർ എം.കെ. അബ്ദുൾ റഹ്മാൻ അബുദാബിയുടെ അദ്ധ്യക്ഷതയിൽ യൂസഫ് ഉസ്താദ് യൂസഫ് മദനി സദർ ഉൽഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് ഇ.കെ. അബ്ദുൾ റഹ്മാൻ പതാക ഉയർത്തി.
സി.എച്ച്. ഹമീദ് ഹാജി, അബ്ദുൾ റഹ്മാൻ റിഗ്, ടി. റംസാൻ, കെ.കെ.സിറാജ്, ഉസ്മാൻ മൗലവി, റഹീം സഅദി, കെ.പി. ഇസ്മായിൽ മൗലവി, എം. സൈനുദ്ദീൻ, എം.കെ. അഷറഫ്, കെ. അബൂബക്കർ, അബുസാലി, എം.ബഷീർ, ഇ.കെ.ഷെറീഫ് റാഫി, ഷെറീഫ് കടവത്തി തുടങ്ങിയവർ സംസാരിച്ചു.
ഷെറീഫ് പാലക്കി നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
പടം: സമസ്ത 95 മത് വാർഷികാഘോങ്ങൾക്ക് തുടക്കം കുറിച്ച് ആറങ്ങാടി നൂറുൽ ഹുദാ മദ്രസയിൽ ജമാഅത്ത് പ്രസിഡണ്ട് ഇ.കെ. അബ്ദുൾ റഹ്മാൻ പതാക ഉയർത്തുന്നു.