കണ്ണൻ ദേവൻ കമ്പനിയുടെ വിതരണക്കാരോടുള്ള നടപടിക്കെതിരെ എ. കെ.ഡി.എയുടെ പ്രതിഷേധം
പാലക്കുന്ന് : കണ്ണൻ ദേവൻ കമ്പനി മാനേജ്മെന്റ്, വിതരണക്കാരോട് ജനാധിപത്യ വിരുദ്ധ നടപടികൾ കൈകൊള്ളുന്നുവെന്നാരോപിച്ച് പാലക്കുന്ന് യൂനിറ്റ് പരിധിയിൽ കടയടപ്പ് സമരവും പ്രതിഷേധ ധർണയും നടത്തി. ആൾ കേരള ഡിസ്ട്രിബൂഷൻ അസോസിയേഷന്റെ (എ. കെ.ഡി.എ) ആഹ്വാനമനുസരിച്ചായിരുന്നു സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിന്തുണയോടെ നടത്തിയ സമരം ജില്ല സെക്രട്ടറി ഹരിഹരസുതൻ ഉദ്ഘാടനം ചെയ്തു.
എ.കെ.ഡി.എ. ജില്ല സെക്രട്ടറി എം. എസ്. ജംഷീദ് അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻ, ജാബിർ സുൽത്താൻ എന്നിവർ പ്രസംഗിച്ചു.