കാസർകോട് : നവീകരണ പ്രവൃത്തി നടത്തുന്നതിനായി ഡിസംബര്‍ മൂന്ന് മുതല്‍ 22 വരെ കാസർകോട് -കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ ചന്ദ്രഗിരി പാലം അടച്ചിടുമെന്ന് കെഎസ്ടിപി കണ്ണൂർ ഡിവിഷൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇക്കാലയളവില്‍ ഇതു വഴി കാല്‍നടയാത്ര മാത്രമേ അനുവദിക്കൂ.ചെര്‍ക്കള- ചട്ടഞ്ചാല്‍ ദേശീയപാതയിലെ തെക്കില്‍ പാലം വഴിയും നായന്മാ ര്മൂല-പരവനടുക്കം റോഡിലെ പെരുമ്പള പാലം വഴി ഈ ദിവസങ്ങളിലെ വാഹന ഗതാഗതം പുനക്രമീകരിക്കും.മൂന്നുപതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ നില അതീവ ശോച്യതയിലായിരുന്നു.നിരവധി തവണ പാലത്തിനു മുകളയിൽ വാഹന അപകടങ്ങൾ സംഭവിച്ചിരുന്നു.ഇതുമൂലം പാലത്തിന്റെ കൈവരികൾ അങ്ങിങ്ങു തകർന്ന നിലയിലാണുള്ളത്.ഇത് നന്നാക്കണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ കുലുങ്ങിയില്ല.അതിനിടെ ജില്ലാ കളക്ടർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാ നത്തിലാണ് കളക്ടറുടെ നിർദേശ പ്രകാരം നവീകരണ ജോലികൾ നടപ്പാക്കാൻ തീരുമാനിച്ചത്.