വിപ്രോ പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ കോടതി വിധി ; ചരിത്ര വിജയവുമായി കർണാടക ഐ ടി യൂണിയൻ
ബംഗളുരു:രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ വിപ്രോ ടെക്നോളജിസ് അനധികൃതമായി പിരിച്ചു വിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ കർണാടക ലേബർ കോടതി വിധിച്ചു.
കർണാടക സ്റ്റേറ്റ് ഐടി/ഐടി ഇഎസ് എംപ്ലോയീസ് യൂണിയൻ ഫയൽചെയ്ത ലേബർ ഡിസ്പ്യൂട്ടിലാണ് വിധി. പിരിച്ചുവിടപെട്ട ദിവസം മുതലുള്ള സർവീസും ശമ്പളവും വിപ്രോ ടെക്നോളജിസ് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
സംഘടിത ചെറുത്തുനിൽപ്പിലൂടെ വിപ്രോ പോലെ ഒരു കോർപറേറ്റ് കമ്പനിയുമായി ഐടി തൊഴിലാളികൾ നേടിയ വിജയം ഐതിഹാസികമാണെന്ന് യൂണിയന് പത്രക്കുറിപ്പില്‍ പറഞ്ഞു. യൂണിയന് വൈസ് പ്രസിഡന്റ് കെ ടി എസ് കുട്ടി തൊഴിലാളിക്ക് വേണ്ടി ലേബര്‍ കോടതിയില്‍ ഹാജരായി.