കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: കൊടുവള്ളി സ്വദേശി ഫിജാസ് അറസ്റ്റില്‍
സ്വര്‍ണം കൊണ്ടുവന്ന സൂഫിയാന്റെ സഹോദരനാണ് യുവാവ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. കൊടുവള്ളി സ്വദേശി ഫിജാസ് ആണ് അറസ്റ്റിലായത്. ചെറുപ്പുളശേരി- കൊടുവള്ളി സംഘങ്ങള്‍ക്കിടയിലെ കണ്ണിയാണ് ഫിജാസ് . സ്വര്‍ണം കൊണ്ടുവന്നതെന്ന് സംശയിക്കുന്ന സൂഫിയാന്റെ സഹോദരനാണ് ഇയാള്‍.