മുളിയാറിൽ എസ്.വൈ.എസ്.സമസ്ത വാർഷിക ദിനം ആഘോഷിച്ചു
പൊവ്വൽ:മുളിയാർ പഞ്ചായത്ത് എസ്.വൈ.എസിൻ്റെ
ആഭിമുഖ്യത്തിൽ സമസ്ത തൊണ്ണൂറ്റി അഞ്ചാം വാർഷിക ദിനം ആഘോഷിച്ചു.
പൊവ്വൽ മദ്രസയിൽ
പ്രസിഡണ്ട് എ.ബി. കലാമിൻ്റെ അധ്യക്ഷത യിൽ പി.എ.സുബൈർ ദാരിമി പൊവ്വൽ ഉൽഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എ.ബി. ശാഫി പതാക ഉയർത്തി. പഞ്ചായത് സെക്രട്ടറി മൊയ്തു ബാവാഞ്ഞി സ്വാഗതം പറഞ്ഞു .ഹമീദ് ഫൈസി, മൻസൂർ മല്ലത്ത്, സലാംനഈമി, എ.പി.ഹസൈനാർ, ബാതിശ പൊവ്വൽ, റശീദ് ഫൈസി, അബ്ദുല്ല അസ്ഹരി, അബ്ദുറഹ് മാൻ മൗലവി,ഖലീൽ ഹുദവി, അംഗീദ് അശ്ശാഫി, റഊഫ് ദാരിമി, അബ്ദുല്ല ഫൈസി, നിസാം ഫൈസി ശംസീർ ദാരിമി, നിസാർ അശ്ശാഫി പ്രസംഗിച്ചു.