മലപ്പുറം വണ്ടൂരില്‍ ഭര്‍ത്താവ് ഭാര്യയേയും നാല് കുട്ടികളെയും വീട്ടില്‍ നിന്ന് അടിച്ചിറക്കി
മലപ്പുറം: വണ്ടൂരില്‍ മഗൃഹനാഥന് ഭാര്യയേയും നാല് മക്കളെയും വീട്ടില്‍ നിന്ന് അടിച്ചിറക്കി. ചേന്നംകുളങ്ങര സ്വദേശിയായ ഷമീറാണ് 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയും രാത്രി അടിച്ചിറക്കിയത്.രാത്രി മുഴുവന്‍ വീടിനു പുറത്താണ് അമ്മയും മക്കളും കഴിഞ്ഞത്. കുട്ടികളില്‍ രണ്ട് പേര് 21 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളാണ്. മറ്റു രണ്ടു പേര് മുതിര്‍ന്ന കുട്ടികളാണ്.
മദ്യലഹരിയില്‍ വീട്ടിലെത്തി ഭാര്യയേയും കുട്ടികളെയും ഇയാള്‍ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇന്നലെ രാത്രിയും മദ്യപിച്ചെത്തിയായിരുന്നു വഴക്ക്. അമ്മയും കുട്ടികളും നിലവില്‍ മലപ്പുറം ‘സ്നേഹിത’യുടെ സംരക്ഷണത്തിലാണ്.
ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനും വണ്ടൂര്‍ പോലീസ് കേസെടുത്തു. പ്രസവത്തിനായി മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ട ഭാര്യയെ ഇയാള്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഓപറേഷനുള്ള സഹായം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.