സമീപ കാലത്ത് വന്‍ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കി ഹിന്ദി പതിപ്പുകള്‍ പുറത്തിറക്കിയ മറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങളേക്കാള്‍ വലിയ വിജയം ഹിന്ദി ബെല്‍റ്റില്‍ നിന്ന് മാമാങ്കം സ്വന്തമാക്കാന്‍ മികച്ച സാധ്യത നിലനില്‍ക്കുന്നതായി സോഷ്യല്‍മീഡിയ അനലിസ്റ്റ് ഗൗരവ് ജെയ്ന്‍. സമൂഹ മാധ്യമങ്ങളിലെ ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ പ്രതികരണങ്ങളുടെയും ചിത്രത്തിന്റെ പ്രൊമോ വിഡിയോകള്‍ക്ക് ലഭിക്കുന്ന കാഴ്ചകളുടെയുമെല്ലാം വിലയിരുത്തല്‍ നടത്തിയാണ് അദ്ദേഹം ഈ നിഗമനത്തില്‍ എത്തുന്നത്.
എം പദ്മകുമാര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിന് മലയാളമൊഴിച്ചുള്ള മറ്റ് പതിപ്പുകളെക്കാള്‍ ഗ്രാന്‍ഡായ റിലീസിനാണ് ഹിന്ദിയില്‍ അണിയറക്കാരുടെ ശ്രമം. ‘സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരില്‍ നിന്ന് പോസ്റ്റര്‍, ടീസര്‍, ട്രെയ്ലര് എന്നിവയെക്കുറിച്ച് എനിക്ക് ലഭിക്കുന്ന അവലോകനങ്ങളെ അടിസ്ഥാനമാക്കി ബാഹുബലിയുടെ ജനപ്രീതി മറികടക്കാന്‍ മാമാങ്കത്തിന് വലിയ സാധ്യതകളുണ്ട്’ ഇങ്ങനെയാണ് ഗൗരവ് ജെയ്ന്‍ ഒരു ബോളിവുഡ് മാധ്യമത്തിന് നല്കിയ പ്രതികരണത്തില്‍ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ തെന്നിന്ത്യന്‍ ചിത്രം ‘സെയ്റ: നരസിംഹ റെഡ്ഡി’ തെലുങ്ക് പതിപ്പില്‍ നിന്ന് മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഹിന്ദിയില്‍ റിലീസ് തരക്കേടില്ലാതെ നടന്നെങ്കിലും ചിത്രം അതിനു മുമ്ബ് പ്രേക്ഷകരില്‍ താല്‍പ്പര്യം ജനിപ്പിച്ചിരുന്നില്ല. എന്നാല്‍ മാമാങ്കത്തിന്റെ കാര്യത്തില്‍ അതല്ല സ്ഥിതി. എന്നാല്‍ ബജറ്റില്‍ ബാഹുബലിയേക്കാളും സെയ്റയേക്കാളും ഏറെ പിന്നിലാണ് മാമാങ്കം.
ഹിന്ദിയിലെ മാമാങ്കം ട്രെയ്ലര് 4 ദിവസത്തില്‍ 6 ലക്ഷത്തോളം പേര് കണ്ടു. നേരത്തേ ടീസറും പാട്ടുമെല്ലാം 1 മില്യണിനു മുകളില്‍ കാഴ്ചകള്‍ സ്വന്തമാക്കി. ആദ്യലുക്ക് പോസ്റ്ററിനും വലിയ സ്വീകാര്യത ഉണ്ടായി. മമ്മൂട്ടി ഹിന്ദിയിലും പരിചിതനാണ് എന്നതും സ്വാഭാവിക സ്വഭാവമുള്ള ആക്ഷന്‍ രംഗങ്ങളും സെറ്റുകളും ചരിത്രത്തില്‍ ഊന്നുന്ന പ്രമേയവുമെല്ലാം പ്രേക്ഷകരില്‍ താല്‍പ്പര്യം ഉണര്‍ത്തിയിട്ടുണ്ടെന്നാണ് ഗൗരവ് ജെയ്ന്‍ പറയുന്നത്.