ഇന്ധന വില ഇന്നും വര്‍ധിച്ചു; തിരുവനന്തപുരത്തും കാസര്‍കോട്ടും പെട്രോള്‍ 100 കടന്നുവെന്ന് ദേശീയ പത്രം,നിഷേധിച്ച് കാസർകോട്ടെബങ്ക് ഉടമകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. തിരുവനന്തപുരം നഗരത്തിലും കാസര്‍കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കാസര്‍കോട് പെട്രോളിന് 100.16 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് വില.
എന്നാൽ കാസർകോട്ട് പെട്രോളിന് നൂറുരൂപ കടന്നുവെന്ന ദേശീയ പത്രത്തിന്റെ വാർത്ത കാസർകോട്ടെ ബങ്ക് ഉടമകൾ നിഷേധിച്ചു.കാസർകോട്ട് ഇന്നത്തെ പെട്രോൾ നിരക്ക് ലിറ്ററിന് 99.38രൂപ യും ഡീസലിന് 94.45 രൂപയുമാണെന്നാണ് ഡീലർമാർ ഇന്ന് ബി എൻ സി യെ അറിയിച്ചത്.