കാസര്‍കോട് ഉദുമയില്‍ 21 പേര് ബലാത്സംഗം ചെയ്ത കേസ്സ് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ സത്യം പുറത്തുവരുന്നു.യുവതിക്കൊപ്പം നിയമനടപടി സ്വീകരിക്കാന്‍ സഹായം നല്കിയ യുവാവിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം
ബേക്കല്‍: ഉദുമ ഭര്‍തൃമതിയെ 21 പേര് ബലാത്സംഗം ചെയ്ത കേസ്സില്‍ അന്വേഷണം പൂര്‍ത്തിയാക്കി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഉദുമ ഭര്‍തൃമതിയെ പീഡിപ്പിച്ച 21 കേസ്സുകളില്‍ ഒരു കേസ്സിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയത്. ചെര്‍ക്കള ബംബ്രാണയിലെ മൊയ്തീന്‍കുഞ്ഞി എന്ന ബംബ്രാണി മൊയ്തു 40, പ്രതിയായ പീഡനക്കേസ്സിലാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2017-ല്‍ ബംബ്രാണി മൊയ്തു വീട്ടില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മൂന്ന് മക്കളുടെ മാതാവിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ്സ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ ഭര്‍തൃ ബന്ധുവാണ് പ്രതി. പീഡനക്കേസ്സില്‍ അറസ്റ്റിലായ ബംബ്രാണി മൊയ്തു ഇപ്പോള്‍ റിമാന്റിലാണ്. ബേക്കല്‍ സ്വദേശിയായ യുവാവിനെ പീഡനത്തിനിരയായ യുവതിയും ഭര്ത്താവുമുള്പ്പെടെയുള്ള ബന്ധുക്കള്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി കാല് തല്ലിയൊടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതോടെയാണ് പീഡനസംഭവം പുറത്തുവന്നത്.
ബേക്കല്‍ യുവാവിനെ ആക്രമിച്ചതിന് യുവതിയുടെ പേരിലുള്‍പ്പെടെ ബേക്കല്‍ പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പരാതിയുമായി ഭര്‍തൃമതി ബേക്കല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ച്ചയായി 21 പേര് പീഡിപ്പിച്ചതായി പരാതിപ്പെട്ട ഭര്‍തൃമതിയുടെ മൊഴി ബേക്കല്‍ പോലീസ് രേഖപ്പെടുത്തി 20 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കേസ്സ് കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതാണ്. യുവതി തുടരെത്തുടരെ കൂടുതല്‍ പേര്‍ക്കെതിരെ പരാതിയുമായെത്തിയതോടെ പോലീസ് കുഴഞ്ഞിരുന്നു. മിക്ക കേസ്സുകളിലും യുവതി നല്കിയ മൊഴിയല്ലാതെ മറ്റ് തെളിവുകളില്ലാത്തതിനെ തുടര്‍ന്ന് പോലീസന്വേഷണം വഴിമുട്ടി.
ഇതിനിടയില്‍ പീഡനത്തിനിരയായ യുവതി കേസ്സന്വേഷണം പോലീസില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഉദുമ പീഡനക്കേസ്സുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പീഡനക്കേസ്സുകളുടെ ഉത്ഭവ സമയത്ത് ബംബ്രാണി മൊയ്തു പീഡനത്തിനിരയായ യുവതിക്കൊപ്പം ചേര്‍ന്ന് മറ്റ് പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സഹായം ചെയ്തിരുന്നു. ബേക്കല്‍ ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ യുവതിക്കൊപ്പം മൊയ്തുവുമുണ്ടായിരുന്നു. കേസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും യുവതിയോടൊപ്പം ഉള്ളവരെ ചോദ്യം ചെയ്യണമെന്ന് അന്നുതന്നെ ആവശ്യം ഉയര്‍ന്നതാണ്. യുവതിയുടെ പരാതിയെ തുടര്‍ന്ന്
കേസില്‍ കുറ്റം ആരോപിക്കപ്പെട്ട ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്ക് കാസര്‍കോട് ജില്ലാ കോടതി ജാമ്യം ആദ്യഘട്ടത്തില്‍ തന്നെ അനുവദിച്ചിരുന്നു. ഹൈകോടതി കണ്ണൂര്‍ ഡിഐജിയുടെയും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെയും മേല്‍നോട്ടത്തില്‍ ഡി വൈ എസ് പി പ്രേമരാജിന്റെ നേതൃത്യത്തില്കണ്ണൂരിലെ ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ കേസന്വേഷണ ചുമതലയും നല്‍കിയിരുന്നു . ക്രൈംബ്രാഞ്ചിന്റെ പുതിയ അന്വേഷണ സംഘത്തിന് യുവതി നല്കിയ മൊഴിയിലാണ് ഭര്‍ത്താവിന്റെ ബന്ധുക്കളായ ബംബ്രാണി മൊയ്തു അടക്കം രണ്ട് യുവാക്കളും പീഡിപ്പിച്ചതായി മൊഴി നല്‍കിയത്.