കെ -ഫോൺ പ്രവൃത്തി ക്കിടയിൽ വൈദ്യുതി പോസ്റ്റുകൾ തകർന്ന് വീണ് വൻ ദുരന്തം ഒഴിവായി.
അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ
മേൽപറമ്പ്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ഏറെ വാഹന സാന്ദ്രതയും, ജന സാന്ദ്രതയുമുള്ള മേൽപറമ്പ മരബയൽ അരമങ്ങാനം റോഡിൽ കെ. ഫോൺ കേബിൾ വലിക്കുന്നതിനിടയിൽ മൂന്ന് വൈദ്യുതി പോസ്റ്റുകൾ തകർന്ന് വീണത് നാട്ടുകാരിൽ ആശങ്കയും പരിഭ്രമവും സൃഷ്ടിച്ചു. 12 മീറ്ററിലധികം നീളമുള്ള പോസ്റ്റുകൾ തകർന്നുവീണത് നിർമാണത്തിലെ തട്ടിപ്പു മൂലമാണ് .ഈ അടുത്ത കാലത്ത് കുഴിച്ചിട്ട പോസ്റ്റുകളാണ് കെ. ഫോൺ കേബിൾ വലിക്കുന്നതിനിടയിൽ തകർന്ന് വീണതെങ്കിൽ യാതൊരു വിധ സുരക്ഷിതത്വവുമില്ലാതെ നിർമ്മിച്ച മുഴുവൻ പോസ്റ്റുകളും നീക്കി സർക്കാർ മാനദണ്ഡം പാലിച്ച് നിർമ്മിച്ച പോസ്റ്റുകൾ പുന സ്ഥാപിക്കാൻ സർക്കാറിൽ സമർദ്ദം ചെലുത്തുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് വൈ: പ്രസിഡണ്ട് പാദൂർ ഷാനവാസ് നാട്ടുകാർക്ക് ഉറപ്പ് നൽകി.
സൈഫുദ്ദീൻ കെ.മാക്കോട്, അഷറഫ് ഇംഗ്ലീഷ്, ബഷീർ മരബയൽ, ഇർശാദ് വള്ളിയോട്, ഇസ്ഹാക്ക് കുരിക്കൾ കട്ടക്കാൽ, എം.എം.കെ.ഹനീഫ്,ചീച്ചു വള്ളിയോട് എന്നിവർ അപകടം നടന്ന സ്ഥലത്തെത്തി.