ജില്ലാ ആശുപത്രിയ്ക്ക്കെ എസ് എസ് പി എ മെഡിക്കൽ ഉപകരണങ്ങൾ നൽകി
കാഞ്ഞങ്ങാട്: കെ എസ് എസ് പി എ കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് കോവിഡ്പ്രതിരോധ ചികിത്സ സംബന്ധമായ മെഡിക്കൽ ഉപകരണങ്ങളും മാസ്ക്, ഗ്ലോവ്സ് തുടങ്ങിയ സാധനങ്ങളും എത്തിച്ച നൽകി. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയഗം സി രത്നാകരൻ ജില്ലാ ട്രഷറർ സി പ്രേമരാജൻ എന്നിവരിൽ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ചന്ദ്രമോഹൻ ഏറ്റുവാങ്ങി. കെ എസ് എസ് പി എ നിയോജക മണ്ഡലം പ്രസിഡണ്ട് അധ്യക്ഷം വഹിച്ചു. പി പി ബാലകൃഷ്ണൻ സംസ്ഥാന കൗൺസിലർ കെ വി രാജേന്ദ്രൻ, എം വി ചന്ദ്രൻ, മണ്ഡലം പ്രസിഡണ്ട് കെ കെ പിഷാരടി, എൻ കെ ബാബുരാജ്, കെ വി കുഞ്ഞികൃഷ്ണൻ, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.