മുസ്ലിം സ്ത്രീയാണെന്നും പറഞ്ഞ് ഭർത്താവും മാതാവും പീഡിപ്പിക്കുന്നുവെന്ന് ഭാര്യയുടെ പരാതി ,
കേസെടുത്ത് നീലേശ്വരം പോലീസ്
കാഞ്ഞങ്ങാട്: മതം പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവമേൽപ്പിക്കുകെയും ചെയ്ത ഭർത്താവിനും ഭർതൃമാതാവിനുമെതിരെ ഭാര്യയെടെ പരാതി . നീലേശ്വരം കാട്ടിപ്പൊയിൽ കാറളം ചിറക്കരയിലെ ജിതിനും, മാതാവ് രത്നാവതിയുമാണ് ജിതിന്റെ ഭാര്യയായ ശബാനയെ 28, പീഡിപ്പിച്ചത്. മുസ്ലീം മത വിഭാഗത്തിൽപ്പെട്ട ശബാന നേരത്തെ വിവാഹിതയായിരുന്നു.
ആദ്യ വിവാഹ ബന്ധത്തിൽ ശബാനയ്ക്ക് മക്കളുണ്ട്. ആദ്യ വിവാഹം വേർപ്പെടുത്തിയ ശേഷം ശബാനയും ജിതിനുമായുള്ള വിവാഹം നടക്കുകയായുന്നു. കാറളം ചിറക്കരയിലെ ജിതിന്റെ വീട്ടിൽ താമസിക്കുന്ന ശബാനയെ നിരന്തരം ഭർതൃവീട്ടിൽ പീഡനത്തിനിരയാക്കുന്നതായാണ് പരാതി. അന്യമതത്തിൽപ്പെട്ട സ്ത്രീയാണെന്നും മതത്തെയും ആദ്യ വിവാഹത്തിലുള്ള മക്കളെച്ചൊല്ലിയും ഭർത്താവും മാതാവും പീഡിപ്പിക്കുന്നുവെന്നാണ് ശബാനയുടെ പരാതി. ശബാന നേരിട്ടെത്തി നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ ജിതിന്റെയും മാതാവിന്റെയും പേരിൽ കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.-