മുംബൈ :വിതച്ചത് ബി ജെ പി കൊയ്ത തുടങ്ങിയിരിക്കുന്നു. ബി ജെ പി ഈ രാജ്യത്തിന് നൽകിയ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയ തന്ത്രങ്ങൾ ഇപ്പോൾ അവർക്ക് തന്നെ വിനയാകുന്നു. ഏറ്റവും അവസാനമായി ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് രാഷ്ട്രീയ പ്രതിസന്ധിയിൽ ആയ മഹാരാഷ്ട്രയിൽ സ്വന്തം എം എൽ എ മാരെ റിസോർട്ടിലേക്ക് ബി ജെ പി മാറ്റിയിരിക്കുന്നു. 45 ഓളം എം എൽ എ മാരെ ശിവസേന ചാക്കിട്ടു എന്ന വാർത്തകൾ സ്ഥിതീകരിക്കുന്നതാണ് ബി ജെ പി ക്യാമ്പിലെ ഇപ്പോഴത്തെ പ്രവർത്തികൾ സൂചിപ്പിക്കുന്നത്. ഏത് വിധേനെയും സർക്കാർ ഉണ്ടാക്കാൻ തയ്യാറെടുക്കുന്ന ശിവസേന എല്ലാ വിധ സാധ്യതകളും തേടുമ്പോൾ പ്രതിരോധത്തിലേക്ക് ബി ജെ പി വലിഞ്ഞിരിക്കുന്നു. രാജ്യത്തെ സാമ്പത്തീക പ്രതിസന്ധി രൂക്ഷമാവുമ്പോൾ ബി ജെ പി കേന്ദ്ര നേതൃത്വത്തിന് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ശ്രദ്ധ ചെലുത്താൻ കഴിയാത്ത ന്യുനതയെ ശിവസേന മുതലെടുക്കുമ്പോൾ ആദ്യം കാണിച്ച പിടിവാശി ഇപ്പോൾ ബി ജെ പി ക്ക് തന്നെ വിനയാവുകയാണ്. നിലപാടുകൾ ഇത് വരെ വ്യക്തമാക്കാതെ കോൺഗ്രസും എൻ സി പിയും ഗാലറിയിൽ ഇരുന്ന് കളി കാണുമ്പോൾ ഒരു വ്യാഴവട്ടക്കാലം തോളോട് തോൾ ചേർന്ന പ്രവർത്തിച്ച ബി ജെ പിബി യും ശിവസേനയും പരസ്പരംപാര പണിത് വിഴുപ്പലക്കുന്ന കാഴ്ചയാണ് മഹാരാഷ്ട്രയിൽ ഇപ്പോൾ.
എത്രയോ സംസ്ഥാനങ്ങളിൽ ബി ജെ പി കാണിച്ച രാഷ്ട്രീയ അധാർമ്മികതയ്ക്ക് കാലം കരുതി വച്ച വിധി. ഇത്രയും കാലം മറ്റുള്ള പാർട്ടികളെ ചാക്കിട്ട് പിടിക്കാൻ നടന്നവർ ഇപ്പോൾ തങ്ങളുടെ കൂടാരത്തിലെ കൊഴിഞ്ഞു പോക്ക് ഒഴിവാക്കാൻ പെടാപ്പാട് പെടുന്നു. ബി ജെ പി യുടേതിന് നേർ പകുതി അടുത്ത് അംഗങ്ങൾ മാത്രമേ ഉള്ളൂ എങ്കിലും മഹാരാഷ്ട്രയിൽ ശിവസേന നിർണായക ശക്തിയാണ്. അത് പവർ കൊണ്ടായാലും പണം കൊണ്ടായാലും. ശരത് പവാർ അധ്യക്ഷനായ നാഷണലിസ്റ് കോൺഗ്രസ് പാർട്ടിയുമായി ഏകദേശ ധാരണ എത്തിയെങ്കിലും കോൺഗ്രസ് നിലപാടാണ് ശിവസേനയ്ക്ക് സർക്കാർ രൂപീകരിക്കുന്നതിനുള്ള മുഖ്യ തടസം. അഭിപ്രായ എകികരണം ആവാത്തത് കൊണ്ട് തന്നെ ഇത് വരെയും ഒരു തീരുമാനത്തിൽ എത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. താത്കാലികമായി ബി ജെ പി യെ അധികാരത്തിന് പുറത്ത് നിർത്താൻ സാധിക്കുമെങ്കിലും ശിവസേനയെ പിന്തുണച്ചാൽ ഭാവിയിൽ അത് തിരിച്ചടിക്കുമോ എന്ന് കോൺഗ്രസ് ഭയക്കുന്നു. സഖ്യമായി മത്സരിച്ച് അവസാനം ബി ജെ പി യെ തള്ളി പറഞ്ഞ ശിവസേനയെ പൂർണമായി വിശ്വസിക്കുന്നതും ആത്മഹത്യാ പരമാണെന്ന് കോൺഗ്രസിനറിയാം. കോൺഗ്രസിൻ്റെ ഈ നിലപാടാണ് ബി ജെ പി ക്യാമ്പിനെ പിളർത്തുക എന്ന പതിനെട്ടാമത്തെ അടവിലേക്ക് ശിവസേനയെ എത്തിച്ചിരിക്കുന്നത്. 45 ഓളം എം എൽ മാർ ശിവസേനയോട് ബന്ധപെട്ടതായാണ് വിവരം. ബി ജെ പി യെ ഞെട്ടിച്ച് കളഞ്ഞ ഈ വാർത്തക്ക് പിന്നാലെയാണ് എം എൽ മാരെ അവർ റിസോട്ടിലേക്ക് മാറ്റിയിരിക്കുന്നത്.