ബ്ലാർകോട് അംഗൺവാടി കെട്ടിടം നിലംപതിച്ചു,ഒഴിവായത് വൻ ദുരന്തം
മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയെന്ന് നാഷണൽ യൂത്ത് ലീഗ്
മൊഗ്രാൽപുത്തൂർ :- മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് ബ്ലാർകോട് അംഗൺവാടി കെട്ടിടം നിലംപതിച്ചു 1994 ന് ബ്ലാർകോട്ടെ കൃഷിക്കാരനായ അശോക് കുമാർ നായകനാണ് അംഗൺവാടിക്ക് സ്ഥലം വിട്ട് നൽകിയത്
നാളിത് വരെയായി അംഗൺവാടി പുതുക്കിപ്പണിയാനോ മേൽക്കൂര റിപ്പയറിംഗ് ചെയ്ത് താൽക്കാലിക പരിഹാരത്തിനോ സാധിക്കാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന ആരോപണനം ഉയരുകയാണ് . വൃത്തിഹീനമായ രീതിയിലായിരുന്നു അംഗൺവാടി നിലനിന്നിരുന്നത്. താൽക്കാലിക പരിഹാരത്തിന് പോലും ഫണ്ട് വകയിരുത്താത്തത് പഞ്ചായത്ത് ഭരണസമിതി പിഞ്ച് കുട്ടികളോട് കാണിച്ച അനീതിയാണെന്ന് നാഷണൽ യൂത്ത് ലീഗ് ആരോപിച്ചു .
കോറോണയായതിനാൽ അംഗൺവാടി അടച്ചിട്ടത് കൊണ്ട് മാത്രമാണ് അപകടം ഒഴിവായത്.
എത്രയും പെട്ടെന്ന് അംഗൺവാടി പുതുക്കി പണിയാനുള്ള ഫണ്ട് വകയിരുത്തണമെന്നും
അല്ലാത്തപക്ഷം ഏഴാം വാർഡിലെ ജനങ്ങളെ ഒരുമിച്ചുകൂട്ടി എൻ വൈ എൽ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുമെന്ന് നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടി നൗഷാദ് ബളളീർ വ്യക്തമാക്കി.