ലോട്ടറി തൊഴിലാളികളുട സംരക്ഷണം സർക്കാർ ഏറ്റെടുക്കുക:ലോട്ടറി തൊഴിലാളികൾ പട്ടിണി സമരം നടത്തി.
കാഞ്ഞങ്ങാട: ലോട്ടറി മേഖലയെ സംരക്ഷിച്ച് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഉടനെ നൽകണമെന്നാവശ്യപ്പെട്ട് ഓൾ കേരള ലോട്ടറി ആന്റ് സെല്ലേർസ് കോൺഗ്രസ് ഐ.എൻ.ടി.യു.സി പട്ടിണി സമരം നടത്തി. കേരള ഭാഗ്യക്കുറി കാഞ്ഞങ്ങാട് സബ് ഓഫീസിന് മുന്നിൽ നടത്തിയ സമരം ഐ.എൻ.ടി.യു.സി.ജില്ല ജനറൽ സെക്രട്ടറി സി.ഒ.സജി. ഉൽഘാടനം ചെയ്തു. ബിജു. അദ്ധ്യക്ഷം വഹിച്ചു. ജില്ല സെക്രട്ടറി സി. സുനിൽ കുമാർ സ്വാഗതം പറഞ്ഞു.
ലോട്ടറി തൊഴിലാളികൾക്ക് നൽകാമെന്ന് പറഞ്ഞ 1000/ രൂപ ധനസഹായം ഉടൻ അനുവദിക്കുക, ലോട്ടറി ടിക്കറ്റിന്റെ മുഖവില 30/ രൂപയാക്കുക,ടിക്കറ്റ് എടുക്കുന്നതിന് 5000/ രൂപയുടെ കൂപ്പൺ അനുവദിക്കുക,ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് 5000/ രൂപ ധനസഹായമായി അനുവദിക്കുക, തൊഴിലാളികൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന നൽകുക, ലോട്ടറി വിൽക്കുന്ന കടകൾ,ബങ്കുകൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക ,ലോട്ടറി തൊഴിലാളികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി പട്ടിണി സമരം നടത്തിയത്.
ഹരിഹരൻ നായർ, കെ. ശാന്തകുമാരി, വി.രാധ, പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.
പടം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേർസ് കോൺഗ്രസ് കാഞ്ഞങ്ങാട് കേരള ഭാഗ്യക്കുറി സബ്ബ് ഓഫീസിന് മുന്നിൽ നടത്തിയ പട്ടിണി സമരം ഐ.എൻ.ടി.യു.സി.ജില്ല ജനറൽ സെകട്ടറി സി.ഒ. സജി ഉൽഘാടനം ചെയ്യുന്നു.