കാഞ്ഞങ്ങാട് നഗരസഭ ഇരുപത് പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ 6 ലക്ഷം രൂപ വകയിരുത്തി ഇരുപത് പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകി ലാപ്ടോപ്പ് വിതരണത്തി ന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ലയുടെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ കെ. വി. സുജാത ടീച്ചർ നിർവ്വഹിച്ചു.നഗരസഭ സ്ഥിരം സമിതി ചെയർമാന്മാരായ പി അഹമ്മദലി, കെ.വി മായാകുമാരി, കൗൺസിലർ വി.വി രമേശൻ, അബ്ദുൾ റഹിമാൻ, സി.കെ അഷറഫ്, റസിയ കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.മിനി, പട്ടികജാതി വകുപ്പ് ജീവനക്കാർ, പ്രമോട്ടർമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു