കഴക്കൂട്ടത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവ് ഒളിവിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവാണ് പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി.ചൈൽഡ് ലൈനിന്റെ നിർദ്ദേശ പ്രകാരം ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂന്തുറ സ്വദേശിയായ ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. തിരച്ചിൽ ഊർജിതമാണെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.