പ്രണയ വിവാഹിതര്ക്കുനേരെ വെടിവയ്പ്പ്ഭര്ത്താവ് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി:പ്രണയ വിവാഹിതരായവര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു. ഭാര്യ അതീവഗുരുതരാവസ്ഥയില്‍.
ദ്വാരക സെക്ടര്‍ 23, അംബര്ഹയ് ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു വര്‍ഷം മുമ്പ് വിവാഹിതരായ വിനയ് ദാഹിയ (23), കിരണ്‍ ദാഹിയ (19) എന്നിവരെ രാത്രി ഒമ്പതോടെ ഏഴംഗ സംഘം വാടകവീട്ടില്ക്കയറി വെടിവയ്ക്കുകയായിരുന്നു.
വിനയ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒളിച്ചോടിയായിരുന്നു ഇരുവരുടെയും വിവാഹം. ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.