യു ഡി എഫിലെ പോരായ്മകള്‍ പരിഹരിക്കണംനേതൃത്വത്തെ കുറ്റപ്പെടുത്തിയിട്ടില്ല; യൂത്ത് ലീഗ് നടത്തിയത് സ്വയം വിമര്‍ശനമെന്ന് പി.കെ ഫിറോസ്
മലപ്പുറം:നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് വിമര്‍ശനം ഉന്നയിച്ചുവെന്നത് ഭാവന മാത്രമെന്ന് യുത്ത് ലീ?ഗ് നേതാവ് പി കെ ഫിറോസ്. ഒരു നേതാവിനേയും കുറ്റപ്പെടുത്തിയിട്ടില്ല. സ്വയം വിമര്‍ശനമാണ് യൂത്ത് ലീഗ് പ്രധാനമായും നടത്തിയത്. നേതൃത്വത്തെ വിമര്‍ശിക്കുന്നത് മാത്രം ധീരതയായി കാണാനാവില്ലെന്നും ഫിറോസു വ്യക്തമാക്കി.
തിരഞ്ഞെടുപ്പി നേരിട്ട തോല്‍വിക്ക് ഒരുപാട് കാരണമുണ്ട്. അത് പരിശോധിക്കും. കര്‍മ്മപദ്ധതി തയ്യാറാക്കിയതായും ഫിറോസ് വ്യക്തമാക്കി.
പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഇടതു മുന്നണിയുടെ വീഴ്ച പുറത്തുകൊണ്ടു വരുന്നതില്‍ എല്ലാം വീഴ്ചയുണ്ടായി. പല വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട് .അതില്‍ കൂടുതലും സ്വയം വിമര്‍ശനമാണ്. മറ്റുള്ളവരുടെ മേല്‍ പഴി ചാരുന്നതില്‍ അര്‍ത്ഥമില്ല.
നേതൃമാറ്റമല്ല, സമഗ്രമായ നിര്‍ദ്ദേശമാണ് പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നത്. യുഡിഎഫിലും പോരായ്മയുണ്ട്. ഓരോ കക്ഷികളും അവരുടെ പോരായ്മ പരിഹരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാവണമെന്നും ഫിറോസ് പറഞ്ഞു.