ഞാന്‍ കാരണം സംഘടനയ്ക്കോ പ്രവര്‍ത്തകര്‍ക്കോ തല കുനിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ക്ഷമ പറയും;
കെ.എം ഷാജി വിമര്‍ശന വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടണമെന്നും
കണ്ണൂര്‍:ഞാന്‍ കാരണം സംഘടനക്കോ പ്രവര്‍ത്തകര്‍ക്കോ തല കുനിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ക്ഷമ പറയുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ തനിക്കെതിരെയുണ്ടായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
വളര്‍ന്നുവരുന്ന തലമുറ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ സന്നദ്ധരാവുകയും പ്രാപ്തി നേടുകയും ചെയ്യുന്നുണ്ട് എന്നത് വലിയ സന്തോഷം തന്നെയാണെന്നും അദ്ദേഹം പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ്
മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെ വിമര്‍ശനമുണ്ടായി എന്ന വാര്‍ത്ത കേട്ട് പ്രതികരണം അറിയാനായി മീഡിയാ പ്രവര്‍ത്തകരും സംഘടനാ സുഹൃത്തുക്കളും വിളിക്കുന്നുണ്ട്.
സത്യത്തില്‍ ഈ വിവരം ഒരേ സമയം വ്യക്തിപരമായി സന്തോഷവും അത് പോലെ ആശങ്കയുമാണ് ഉണ്ടാക്കിയത്.
വളര്‍ന്നു വരുന്ന തലമുറ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ സന്നദ്ധരാവുകയും പ്രാപ്തി നേടുകയും ചെയ്യുന്നുണ്ട് എന്നത് വലിയ സന്തോഷം തന്നെയാണ്.
ഞാനടക്കമുള്ള നേതൃത്വം വിമര്‍ശനത്തിനതീതരല്ലല്ലോ
വസ്തുതാപരവും ക്രിയാത്മകവുമായ വിമര്‍ശനങ്ങളെ ഉള്‍കൊള്ളാനുള്ള സന്നദ്ധതയാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്ക് വേണ്ട പ്രഥമ യോഗ്യത.
എം.എസ്.എഫിലും യൂത്ത് ലീഗിലും നേതൃപദവിയിലിരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഈ കാര്യത്തില്‍ നീതി പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
വിമര്‍ശനങ്ങളെ ഭയപ്പെടരുത്;
അത് നമ്മളെ നവീകരിക്കും എന്ന അഭിപ്രായമാണുള്ളത്.
രണ്ട് ദിവസം മുമ്പ് ക്ലബ്ബ് ഹൗസില്‍ വ്യത്യസ്ത വീക്ഷണങ്ങളുള്ള നിരവധി വ്യക്തിത്വങ്ങള്‍ ഉള്‍പ്പെട്ട ചര്‍ച്ചയുടെ ഭാഗമായി വിചാരണക്കൂട്ടില്‍ ഇരുന്നു കൊടുത്തതും ആ വിശ്വാസത്തിലാണ്.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയെക്കുറിച്ചും ആധികാരികമായ വിവരങ്ങള്‍ ശേഖരിക്കും.
വിമര്‍ശനങ്ങള്‍ ഉന്നയിച്ച വ്യക്തികളെക്കുറിച്ചേ അല്ല വിവരശേഖരണം; മറിച്ച്
അവര്‍ ഉന്നയിച്ച വിഷയങ്ങള്‍ സംബന്ധിച്ചാണ്
ആ കാര്യങ്ങള്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി പങ്ക് വെക്കും.
തങ്ങളുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോവും. തിരുത്തപ്പെടേണ്ടതുണ്ടെങ്കില്‍ ഉള്‍കൊള്ളാന്‍ സന്നദ്ധനാണ്.
ഞാന്‍ കാരണം സംഘടനക്കോ പ്രര്‍ത്തകര്‍ക്കോ തല കുനിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ക്ഷമ പറയും.
ഏതെങ്കിലും സ്ഥാനത്ത് ഞാനിരിക്കുന്നതിനാല്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് തടസ്സമാവുന്നുണ്ടെങ്കില്‍ ഒഴിഞ്ഞു കൊടുക്കും.
ഞാന്‍ കുത്തിയാലേ അരി വെളുക്കൂ എന്ന വാശിയേ ഇല്ല
ആശങ്ക എന്തെന്നാല്‍,
ഉത്തരവാദപ്പെട്ട ഭാരവാഹികളും പ്രവര്‍ത്തകരും ഗുണകാംക്ഷയോടെ വിമര്‍ശിക്കുമ്പോള്‍ അവര്‍ക്ക് ചില പ്രതീക്ഷകളും ഉണ്ടാവും.
ആ പ്രതീക്ഷകള്‍ക്കൊത്ത് വളരാന്‍ സാധിക്കുമോ എന്നതാണ് എന്റെ ആശങ്ക.
അങ്ങനെ സംഘടനക്ക് ഗുണകരമായ പ്രതീക്ഷകള്‍ അവരില്‍ ഉണ്ടെങ്കില്‍ അവയ്ക്കൊപ്പം ഉയരാന്‍ കഴിയണമേ എന്നതാണ് പ്രാര്‍ത്ഥനയും
ഇനിയും വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം.