മദ്യപിച്ച് ബഹളം ഉണ്ടാക്കി, ഭാര്യ പരാതിപ്പെട്ടു; മൊബൈല്‍ ടവറില്‍ കയറി യുവാവ് തൂങ്ങി മരിച്ചു
ആലപ്പുഴ: മാവേലിക്കരയില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറിനു മുകളില്‍ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര കാട്ടുവള്ളില്‍ കോട്ടയുടെ വടക്കതില്‍ പ്രഭാകരന്റെ മകന് ശ്യാംകുമാര്‍ (ഗണപതി33) ആണ് മരിച്ചത്. യുവാവിനെ താഴെയിറക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല.
മദ്യപിച്ച് ബഹളമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു. ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഭാര്യ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ടവറിനു മുകളില്‍ കയറിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45നാണ് ശ്യാംകുമാര്‍ പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ബിഎസ്എന്‍എല്‍ ഓഫിസ് കെട്ടിടത്തിന്റെ ടെറസിലെ ടവറിനു മുകളില്‍ കയറിയത്. ലുങ്കി ടവറില്‍ കെട്ടിയാണ് തൂങ്ങിയത്.