വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണം, കേരളം ചർച്ചചെയ്യുന്ന വിവാദത്തിൽ പ്രതികരണവുമായി
മുൻ മന്ത്രി പികെ ശ്രീമതി
കൊല്ലം: തത്സമയ ചാനല്‍ പരിപാടിക്കിടെ വനിതാ കമ്മീഷന് അധ്യക്ഷ പരാതിക്കാരിയോട് മോശം രീതിയില്‍ സംസാരിച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് പികെ ശ്രീമതി. വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് അവര്‍ തിരുത്തണമെന്ന് പികെ ശ്രീമതി പ്രതികരിച്ചു.
‘നെറ്റ് കിട്ടാത്തത് കൊണ്ട് ജോസഫൈന്റെ പരാമര്‍ശം എന്താണെന്ന് വ്യക്തമായില്ല. മോശമായി പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും വിശദീകരണം നല്‍കണം. ഒരു പൊതുപ്രവര്‍ത്തക കേരളത്തിലെ എല്ലാവരോടും സ്നേഹത്തോടും സാഹോദര്യത്തോടും പെരുമാറണം.എന്താണ് ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കും, പ്രശ്നം ഉണ്ടെങ്കില്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പികെ ശ്രീമതി പ്രതികരിച്ചു.
‘മാറണം മനോഭാവം സ്ത്രീകളോട്’ എന്ന പേരില്‍ 26 മുതല്‍ ക്യാംപയിന് സംഘടിപ്പിക്കുമെന്നും പികെ ശ്രീമതി അറിയിച്ചു. പുരുഷ കേന്ദ്രീകൃതമായി കാലങ്ങളായി തുടരുന്ന കല്യാണ വ്യവസ്ഥകളില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന നിലപാടും പികെ ശ്രീമതി ആവര്‍ത്തിച്ചു.