വനംകൊള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട്
ബോവിക്കാനത്ത് യു.ഡി.എഫ്. ധർണ്ണ നടത്തി.
ബോവിക്കാനം: സംസ്ഥാനത്ത് നടന്ന വൻ വനംകൊള്ള
സംബന്ധിച്ച് ഉന്നതതല അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ
നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി മുളിയാറിൽ
വില്ലേജ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.
ചെയർമാൻ ബി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽസെക്രട്ടറി എ.ബി.ഷാഫി ഉദ്ഘാടനം ചെയ്തു.
കൺവീനർ ബി.സി. കുമാരൻ സ്വാഗതം പറഞ്ഞു.അശോകൻ മാസ്റ്റർ കാനത്തൂർ, കെ.ബി.മുഹമ്മദ് കുഞ്ഞി, ഭാസ്കരൻ കോട്ടൂർ,വാസുദേവൻ, ബാതിഷ പൊവ്വൽ, ഷെരീഫ് കൊടവഞ്ചി, മണി കണ്ഠൻ ഓമ്പയിൽ, മൻസൂർ മല്ലത്ത്,സിദ്ധീഖ് ബോവിക്കാനം, കൃഷ്ണൻ ചേടിക്കാൽ, സുധീഷ് പാണൂർ, കുഞ്ഞിരാമൻ ഇരിയണ്ണി,ഗംഗാധരൻ മുണ്ടക്കൈ,കെ. മുഹമ്മദ് കുഞ്ഞി കൊക്കോ,ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികളായ
എ.ജനാർദ്ധനൻ, അനീസ മൻസൂർ, റൈസറാഷിദ്, അബ്ബാസ് കൊളച്ചപ്, രമേശ് മുതലപ്പാറ
പ്രസംഗിച്ചു.