മരം കൊള്ളയിൽ നടന്ന ഗൂഡാലോചന പുറത്ത് കൊണ്ടു വരണം :ഹക്കിം കുന്നിൽ
ചിത്താരി : കർഷകരെയും ആദിവാസികളെയും സംരക്ഷിക്കാൻ എന്ന പേരിൽ പട്ടയ ഭൂമിയിലെ സംരക്ഷിത മരങ്ങളുമായി ബന്ധപ്പെട്ട 2020 ഒക്ടോബർ 24 ആം തീയ്യതിയിലെ വിവാദമായ ഉത്തരവിന്റെ മറവിൽ കേരളത്തിലെ എട്ടോളം ജില്ലകളിൽ നിന്ന് കഴിഞ്ഞ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ 200 കോടിയിലധികം രൂപയുടെ ഒരു ലക്ഷത്തോളം ക്യുബിക്ക് സംരക്ഷിത മരങ്ങളാണ് മുറിച്ചുമാറ്റിയത്.കോടികളുടെ വനസമ്പത്ത് കൊള്ള നടന്നിട്ടും ഇതുവരെ ഒരു കേസ് രജിസ്റ്റർ ചെയ്യുകയോ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയോ ഉണ്ടായില്ല. ഈ മരംകൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വൻ ഗൂഢാലോചന നടന്നിട്ടിട്ടുണ്ട് എന്ന് ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നിൽ പറഞ്ഞു.
മുഖ്യ മന്ത്രിയും റവന്യു, വനം മന്ത്രിമാരും ഉൾപ്പെട്ട വനം കൊള്ളയുടെ യഥാർത്ഥ വസ്തുത പുറത്തു കൊണ്ട് വരണം എന്ന് ആവശ്യപെട്ട് അജാനൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചിത്താരി വില്ലേജ് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണ്ണ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുൻപിൽ എത്തിക്കാൻ സ്വതന്ത്രമായ ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം എന്നും അദ്ദേഹം കൂട്ടിച്ചർത്തു.പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ ബാലകൃഷ്ണൻ വെള്ളിക്കോത്ത്, സിഎംപി ജില്ലാ സെക്രട്ടറി സി.വി.തമ്പാൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ പരക്കാട്ടിൽ, യുഡിഎഫ് വർക്കിങ് ചെയർമാൻ ഹമീദ് ചേരക്കാടത്ത്, മുസ്ലീം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്ത്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എൻ. വി. അരവിന്ദാക്ഷൻ നായർ, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് പി. പി.നസീമ ടീച്ചർ, തെരുവത്ത് മൂസ്സ ഹാജി,സി. എം.ഖാദർ ഹാജി. ബ്ലോക്ക് ട്രഷറർ എം. കെ. മുഹമ്മദ് കുഞ്ഞി,കൃഷ്ണൻ താനത്തിങ്കാൽ,പഞ്ചായത്ത് മെമ്പർമാരായ രവീന്ദ്രൻ. കെ, ഇബ്രാഹിം ആവിക്കാൽ, ഇർഷാദ് സി. കെ, ഷീബ ഉമ്മർ, ഹാജിറ സലാം, ഐഎൻ ടിയുസി ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ. പി. വി എന്നിവർ സംസാരിച്ചു. കെ. എം. മുഹമ്മദ് കുഞ്ഞി, പി. എം. ഫാറൂഖ്, സി. കെ. ഷറഫുദീൻ, പി. അബൂബക്കർ, നിസാമുദ്ദീൻ. സി.എച്ച്. ബഷീർ ചിത്താരി എന്നിവർ ധർണ്ണ സമരത്തിന് നേതൃത്വം നൽകി.