ഗാർഹിക പീഡനം ; പാലക്കാട് ജില്ലയിൽ കഴിഞ്ഞ 2 വർഷത്തിനിടെ റിപ്പോർട്ട് ചെയ്തതു 547 കേസുകൾ
പാലക്കാട് : ജില്ലയിൽ കഴിഞ്ഞ 2 വർഷത്തിനിടെ റിപ്പോർട്ട് ചെയ്തതു 547 ഗാർഹിക പീഡന കേസുകൾ. ഇതിൽ 113 കേസുകൾ സ്ത്രീധനത്തിന്റെ പേരിലുള്ള തർക്കമാണ്.
സോഷ്യൽ മീഡിയയും മൊബൈൽ ഫോണും മദ്യവും ലഹരി മരുന്നും വിവാഹേതര ബന്ധവും പീഡനങ്ങൾക്കു കാരണമാകുന്നു എന്നാണ് വിലയിരുത്തൽ. ഗാർഹിക പീഡനങ്ങൾ തടയാൻ ജില്ലയിൽ വിവിധ വകുപ്പുകൾക്കു കീഴിലായി പത്തോളം പരാതി പരിഹാര സെല്ലുകളുണ്ട്. സഖി, മിത്ര, സ്നേഹിത, ഡൊമസ്റ്റിക് വയലൻസ് ഹെൽപ്ലൈൻ, സീതാലയം, രക്ഷാദൂത്, അപരാജിത തുടങ്ങിയ പേരുകളിലാണിവ അറിയപ്പെടുന്നത്.
കഴിഞ്ഞ ലോക്ഡൗൺ കാലത്താണു വനിത സെല്ലിനു കീഴിൽ ഗാർഹിക പീഡന പരാതി പരിഹാര സെൽ രൂപീകരിച്ചത്. ഇതിലൂടെ 2020 മാർച്ച് മുതൽ ഡിസംബർ വരെ 310 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2021 ജൂൺ വരെ 154 കേസുകളും റിപ്പോർട്ട് ചെയ്തു.