കോഴിക്കൂട്ടിൽ കുറുക്കനുവെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുറുക്കന്റെയും തെരുവുനായ്ക്കളുടെയും ശല്യം ഒഴിവാക്കാൻ വീട്ടുമുറ്റത്തെ കോഴിക്കൂടിന് മുകളിൽ ഘടിപ്പിച്ച വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.
അന്നശ്ശേരി പൂക്കോട്ട് പ്രേമയാണ് മരിച്ചത്. 61 വയസായിരുന്നു. പോസ്റ്റ് ഓഫീസ് കളക്ഷൻ ഏജന്റാണ് പ്രേമ.
അടുക്കളയിലെ സ്വിച്ച് ബോർഡിൽ നിന്നും കോഴിക്കൂടിന് മുകളിലെ ഷീറ്റിലേക്ക് വൈദ്യുതി കടത്തിവിടാൻ ഘടിപ്പിച്ച വയറിൽ നിന്നാണ് അബദ്ധത്തിൽ ഷോക്കേറ്റത്. വയറിന്റെ അറ്റം കമ്പിയുമായി ബന്ധിപ്പിച്ചായിരുന്നു കെണിയൊരുക്കിയത്. വൈദ്യുതിബന്ധം വിച്ഛേദിക്കാതെ കൂട്ടിന് മുകളിലെ ഷീറ്റ് മാറ്റുന്നതിനിടയിലാണ് അപകടം.