റോഡ് സ്മാര്ട്ടാക്കണം:പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി മധൂർ പഞ്ചായത്ത് സിപിഎം അംഗം അബ്ദുൽ ജലീൽ ചെട്ടുംകുഴി
കാസർകോട് :മധൂർ ഗ്രാമ പഞ്ചായത്തിലെ എസ് പി നഗർ -ഹിദായത്ത് നഗർ വഴി ജില്ലാ കളക്ടറേറ്റിന് സമീപത്തെത്തുന്ന കോപ്പ റോഡ് മെക്കാഡം
ടാറിങ് നടത്തി ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ആറാം വാർഡ് മെമ്പർ അബ്ദുൽ ജലീൽ ചെട്ടുംകുഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. മൂന്നു കി. മീറ്ററോളം നീളമുള്ള റോഡിൽ ദിനംപ്രതി വാഹന യാത്രികരുടെയും കാൽനട
യാത്രിക്കരുടെയും എണ്ണം വർധിച്ചതുമൂലം യാത്രാ ക്ലേശം ഇരട്ടിച്ചതായും പള്ളികളും സ്കൂളുകളുമടക്കമുള്ള പൊതുയിടങ്ങളുള്ള പ്രദേശത്ത് മികച്ച റോഡ് അത്യാവശ്യമാണെന്നും നിവേദനത്തിൽ പറഞ്ഞു.സി എച്ച് കുഞ്ഞമ്പു എം എൽ എ ക്കൊപ്പമാണ് ജലീൽ നിവേദനം നൽകിയത്.