കാഞ്ഞങ്ങാടിൻ്റെ വികസനങ്ങൾ നിർദ്ദേശിച്ച് മന്ത്രിക്ക് നിവേദനം നൽകി
കാഞ്ഞങ്ങാട് കാസർകോട് തീരദേശ പാതയായ കെ എസ് ടി.പി റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകൾ മാറ്റി പകരം സോളാർ വിളക്കുകൾ സ്ഥാപിക്കുകയും തുടർന്ന് സോളാർ വിളക്കുകളുടെ പരിപാലനം യഥാസമയം നടത്താത് കാരണം നഗരം രാത്രി കാലങ്ങളിൽ പലവിധപ്രശ്നങ്ങളും നേരിടുന്നതായും പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കി തെരുവ് വിളക്കുകൾ നന്നാക്കുകയോ അല്ലെങ്കിൽ പരിപാലന ചുമതല നഗരസഭയ്ക്ക് വിട്ട് നൽകുകയോ ചെയ്യണമെന്നും, കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷൻ മുതൽ സ്മൃതിമണ്ഡപം വരെ റോഡിൻ്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായ രീതിയിൽ നടപ്പാതയും ഡ്രൈനേജും നിർമ്മിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും
ഹോസ്ദുർഗ്ഗ് റസ്റ്റ്ഹൗസിൻ്റെ നവീകരണ പ്രവൃത്തി പൂർത്തികരിച്ച് ഫസ്റ്റ് ക്ലാസ്സ് റസ്റ്റ്ഹൗസായി ഉയർത്തി ആവശ്യമായ തസ്തികൾ ഉണ്ടാക്കി പ്രവർത്തനം നടത്തനാനാവശ്യമായ
ഇടപ്പെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകി.