അടിമുടിമാറ്റംകെപിസിസിക്ക് 51 അംഗ കമ്മിറ്റി, വനികള്‍ക്ക് 10% സംവരണം;പൊളിറ്റിക്കല്‍ സ്കൂള്‍ തുടങ്ങും
തിരുവനന്തപുരം: കെപിസിസിക്ക് ഭാരവാഹികളടക്കം 51 അംഗ കമ്മിറ്റിക്കു ധാരണയായി. ഇനി 15 ജനറല്‍ സെക്രട്ടറിമാര്‍ മാത്രമായിരിക്കും കെപിസിസിക്ക് ഉണ്ടാകുക. കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ വനിതകള്‍ക്കും എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കും പത്ത് ശതമാനം വീതം സംവരണം ലഭിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. തിരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാന്‍ അഞ്ച് മേഖലാ കമ്മിറ്റികള്‍ക്കു രൂപം നല്‍കും.
ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതികളും സംസ്ഥാന തലത്തില്‍ അപ്പീല്‍ കമ്മിറ്റികളും വരും. ഗുരുതര ആരോപണങ്ങള്‍ക്കു വിധേയരായ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കോണ്‍ഗ്രസിന്റെ ഏറ്റവും താഴെതട്ടിലുള്ള ഘടകമായി അയല്‍കൂട്ടം കമ്മിറ്റികള്‍ വരും. 3050 വീടുകളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റികള്‍ നിലവില്‍ വരിക.
രാഷ്ട്രീയ വിദ്യാഭ്യാസം നല്കാന് കെപിസിസി പൊളിറ്റിക്കല്‍ സ്കൂള്‍ ആരംഭിക്കും. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ നിശ്ചയിക്കും. കെപിസിസിക്ക് സമാനമായ രീതിയില്‍ ഡിസിസികളും പുനഃസംഘടിപ്പിക്കും. കാസര്‍കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഭാരവാഹികളുടെ എണ്ണം കുറയുമെന്നും കെ. സുധാകരന് പറഞ്ഞു.