കോവിഡിനെ തുടര്‍ന്ന് അവതാളത്തിലായ പ്ലാസ്റ്റിക് നിരോധനം,പുഴകളിലും, ജലാശങ്ങളിലും,തോടുകളിലും
റോഡരികില്‍,വിദ്യാര്‍ത്ഥികള്‍ ഒഴിഞ്ഞ സ്കൂളുകളിലും തുടങ്ങി എല്ലായിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍
വീണ്ടും എത്തിത്തുടങ്ങി
കാസര്‍കോട് : കോവിഡിനെ തുടര്‍ന്ന് അവതാളത്തിലായെ പ്ലാസ്റ്റിക് നിരോധനം വീണ്ടും ദുരിതം സൃഷ്ട്ടിക്കുന്നു . പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ച എല്ലാ പ്രദേശത്തും വീണ്ടും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപേയാഗം കൂടിയിരിക്കുകയാണ് . പുനരുപേയാഗിക്കാന് കഴിയാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ അടക്കമുള്ള ഉല്പന്നങ്ങള് വിപണിയില്വീണ്ടും സജീവമായി. ഞാന്‍ ഒഴുകട്ടെ പദ്ധതികളിലൂടെ ചലിച്ചു തുടങ്ങിയ പുഴകള്‍, ജലാശങ്ങള്‍,തോടുകളും റോഡരിക് വിദ്യാര്‍ത്ഥികള്‍ ഒഴിഞ്ഞ സ്കൂളിലെ ഒഴിഞ്ഞ സ്ഥലങ്ങള്‍ തുടങ്ങി എല്ലായിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീണ്ടും എത്തിത്തുടങ്ങി . പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പിലാക്കുന്നതിനിടെയിലാണ് കോവിഡ് വ്യാപനമായത് . പിന്നീട് പരിേശാധനയില്ലാതായി. കലക്ടര്‍, സബ് കലക്ടര്‍, തേദ്ദശ ആേരാഗ്യ വകുപ്പ്, മലിനീകരണ നിയ്രന്തണ ഉദ്യോഗസ്ഥര്‍ തദേശ സ്ഥാപനങ്ങളുടെ എഛ് ഐ എന്നിവര്‍ക്കാണ് നിരോധനം നടപ്പിലാക്കാനുള്ള ചുമതലയുണ്ടായിരുന്നത് .
ആദ്യ ഘട്ടത്തില്‍ നടത്തിയ പരിശോധനകള്‍ പിന്നീട് ഇല്ലാതായേതാെട ജനങ്ങള്‍ നിയമത്തെ മറന്നു. പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കി തുണി സഞ്ചികളുമായി കടയില്‍ പോകുന്നവര്‍ വീണ്ടും പ്ലാസ്റ്റിക്കിലേക്ക് മാറിയപ്പോള്‍ തുണിസഞ്ചികള്‍ ആരും കരുതാതെയായി. ആദ്യഘട്ടത്തില്‍ നടത്തിയ പരിേശാധനയില്‍ നിയമം ലംഘിച്ച കടകള്കെതീരെ പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാകുകയും ചെയ്തിരുന്നു എന്നാല്‍ ഇപ്പാള്‍ അത്തരം പരിശോധന നടത്താന്‍ പറ്റാത്ത സാഹചര്യമാണ് അധികൃതകര്‍ക്ക്. കൊവിഡിന്റെ വരവോടെ സാധനങ്ങള്‍ കൊണ്ടുപാകുന്നതിന്റെ സൗകര്യത്തിനാണ് പ്ലാസ്റ്റിക് കാരി ബാഗുകള്‍ വ്യാപകമായത്. സമ്പര്‍ക്ക വിലക്കിന്റെ മറവില്‍ ഏറ്റവും കൂടുതല്‍ ഉപേയാഗിച്ചതും ഇത്തരം പ്ലാസ്റ്റിക് സഞ്ചികളാണ്. ഉപേയാഗിച്ച് വലിച്ചെറിയുന്ന സഞ്ചികള്‍ കോടികള്‍ ചിലവഴിച്ചു വ്യതിയാക്കിയ പൊതുഇടങ്ങള്‍ വീണ്ടും മാലിന്യമാക്കിയിരിക്കുന്നു .